ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തി വജ്രമോതിരം കവർന്നു
text_fieldsRepresentational Image
ബംഗളൂരു: കബ്ബൻ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബംഗളൂരു എം.ജി റോഡിലെ ജ്വല്ലറിയിൽനിന്ന് 75 ലക്ഷം രൂപ വിലയുള്ള വജ്രമോതിരം മോഷണം പോയതായി പരാതി. വയോധികൻ എന്നു തോന്നിക്കുന്ന ഒരാൾ വിലകൂടിയ വജ്രാഭരണങ്ങൾ ആവശ്യപ്പെട്ടാണ് ജ്വല്ലറിയിൽ വന്നതെന്ന് മാനേജർ വി.എം. ഷിബിൻ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ജീവനക്കാരൻ ജിമ്മി റോയ് ആഭരണങ്ങൾ കാണിക്കുന്നതിനിടെ സൂത്രത്തിൽ മുക്കുപണ്ട മോതിരം ട്രേയിൽവെച്ച് വജ്രമോതിരവുമായി കടന്നുകളയുകയായിരുന്നു. പിന്നീട് ആഭരണങ്ങളുടെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വ്യാജ മോതിരം കണ്ടെത്തിയത്. സി.സി.ടി.വി പരിശോധിച്ചതിൽ നിന്ന് മോഷ്ടിക്കുന്നിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

