‘സൗഹൃദ ഇഫ്താർ’ ഒരുക്കി ഡയലോഗ് സെന്റർ
text_fieldsഡയലോഗ് സെന്റർ ബംഗളൂരു കൊത്തനൂരിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം
ബംഗളൂരു: മതസൗഹാർദം ചോദ്യംചെയ്യപ്പെടുന്ന കാലത്ത് മതാതീതമായ സൗഹൃദ കൂട്ടായ്മകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഡയലോഗ് സെന്റർ ബംഗളൂരു സംഘടിപ്പിച്ച ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. സൗഹൃദ കൂട്ടായ്മകൾ നഷ്ടപ്പെടുന്നിടത്താണ് സമൂഹത്തിൽ പല അസ്വസ്ഥതകളും ഉടലെടുക്കുന്നത്.
മതങ്ങളോ ദർശന സംഹിതകളോ തത്ത്വശാസ്ത്രങ്ങളോ പകർന്നുനൽകിയ ധാർമികതയെ നമ്മൾ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതാണ് പ്രധാനം. ഏകധാനത വിരസമാണെന്നും വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും മനുഷ്യർ തീർക്കുന്ന മതിലുകളെ ഇല്ലാതാക്കുകയും വേണം.
‘സൗഹൃദ ഇഫ്താർ’ സംഗമത്തിൽ സാംസ്കാരിക -സാമൂഹിക രംഗത്തെ പ്രമുഖരായ സുധാകരൻ രാമന്തളി, പ്രകാശ് ബാരെ, അഡ്വ. പ്രമോദ് നമ്പ്യാർ, കെ. ദാമോദരൻ, മെറ്റി ഗ്രേസ്, ഇന്ദിര ബാലൻ, റെജികുമാർ, മുഹമ്മദ് കുനിങ്ങാട്, ബൈജു, ജയ്സൺ ലൂക്കോസ്, ടോമി ആലുങ്കൽ, എ.എ. മജീദ്, സാബു ഷഫീഖ്, കെ. ആസിഫ്, മീര, ഹസൻ കോയ, ശാന്തകുമാർ എലപ്പുള്ളി, ഷിന്റോ, റഹിം നാഗർഭാവി, രമേശ് തുടങ്ങിയവർ പങ്കെടുത്തു.
അംജദ് അലി ആമുഖ പ്രഭാഷണം നടത്തി. ലൗന പ്രാർഥനാ ഗാനം നിർവഹിച്ചു. ഷാഹിന ലത്വീഫ് സ്വാഗതവും കെ. ആസിഫ് നന്ദിയും പറഞ്ഞു. അമീൻ കുന്നുംപുറം, ശബീർ കൊടിയത്തൂർ, യൂനുസ് ത്വയ്യിബ്, ഹംസക്കുഞ്ഞ്, ഷാഹിർ സി.പി, പി.കെ. റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

