Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധ​ർ​മ​സ്ഥ​ല ശ​വ​സം​സ്കാ​രം; നി​ഗൂ​ഢ​ത തേ​ടി എ​സ്.​ഐ.​ടി വ​ന​ത്തി​ൽ

text_fields
bookmark_border
പ​രാ​തി​ക്കാ​ര​ൻ ചൂ​ണ്ടി​യ​യി​ട​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി
ധ​ർ​മ​സ്ഥ​ല ശ​വ​സം​സ്കാ​രം; നി​ഗൂ​ഢ​ത തേ​ടി എ​സ്.​ഐ.​ടി വ​ന​ത്തി​ൽ
cancel
camera_alt

തിങ്കളാഴ്ചത്തെ ദൗത്യം കഴിഞ്ഞ് കാടിറങ്ങിയ സംഘം

മം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല ക്ഷേ​ത്ര ന​ഗ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ഗൂ​ഢ​ത അ​നാ​വ​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ദൗ​ത്യം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ചു. ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ നൂ​റി​ലേ​റെ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും യു​വ​തി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി താ​ൻ കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ മു​ൻ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര​നു​മാ​യി സം​ഘം തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി.

നേ​ത്രാ​വ​തി സ്നാ​ന​ഘ​ട്ട​ത്തി​ൽ​നി​ന്ന് പ​രാ​തി​ക്കാ​ര​ൻ ന​ട​ന്നു തു​ട​ങ്ങി​യ വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച എം.​എ​ൻ. അ​നു​ചേ​ത്, ജി​തേ​ന്ദ്ര കു​മാ​ർ ദ​യാ​മ, സി.​എ. സൈ​മ​ൺ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള എ​സ്‌.​ഐ.​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം വ​ന​മേ​ഖ​ല​യി​ൽ ക​ട​ന്നു. അ​യാ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​യി​ട​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് എ​സ്.​ഐ.​ടി തി​ങ്ക​ളാ​ഴ്ച ചെ​യ്ത​ത്.

എ​സ്.​ഐ.​ടി സം​ഘം പ​രാ​തി​ക്കാ​ര​നു​മാ​യി വ​ന​ത്തി​ൽ

മം​ഗ​ളൂ​രു ക​ദ്രി​യി​ലെ പൊ​തു​മ​രാ​മ​ത്ത് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ ചോ​ദ്യം ചെ​യ്ത് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ദൃ​ശ്യ​വ​ത്ക​രി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച ശ​വ​ങ്ങ​ൾ സം​സ്ക​രി​ച്ച​താ​യി പ​റ​യു​ന്ന മേ​ഖ​ല​യി​ലേ​ക്ക് പ​രാ​തി​ക്കാ​ര​നെ കൊ​ണ്ടു​പോ​യ​ത്. ഉ​ച്ച​യോ​ടെ ശ​ക്ത​മാ​യ പൊ​ലീ​സ് സു​ര​ക്ഷ​യി​ൽ കു​ളി​ക്ക​ട​വ് പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച​പ്പോ​ൾ പ്ര​ത്യേ​ക സ്ഥ​ലം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

അ​വി​ടം അ​ട​യാ​ള​പ്പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് കാ​ടു​ക​യ​റി​യ​ത്. മു​ഖം മൂ​ടി​യ​ണി​യി​ച്ച നി​ല​യി​ൽ പ​രാ​തി​ക്കാ​ര​നു​മാ​യി എ​സ്.​ഐ.​ടി എ​ത്തി​യ​പ്പോ​ൾ വ​ലി​യ ആ​ൾ​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യെ​ങ്കി​ലും പൊ​ലീ​സ് വ​ല​യം തീ​ർ​ത്ത് ത​ട​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ധ​ർ​മ​സ്ഥ​ല​യി​ൽ പ​ത്തു വ​ർ​ഷ​ത്തോ​ളം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന​യാ​ൾ ത​ന്റെ തൊ​ഴി​ൽ​കാ​ല​ത്തെ കൂ​ട്ട ശ​വ​സം​സ്കാ​രം സം​ബ​ന്ധി​ച്ച് ബം​ഗ​ളൂ​രു​വി​ലെ ര​ണ്ട് അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഡോ.​കെ. അ​രു​ണി​ന് സ​മ​ർ​പ്പി​ച്ച വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ലു​ള്ള​ത്.

എ​സ്.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ധ​ർ​മ​സ്ഥ​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ത​നി​ക്കും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം കൂ​ടി പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബെ​ൽ​ത്ത​ങ്ങാ​ടി പ്രി​ൻ​സി​പ്പ​ൽ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും സാ​ക്ഷി സം​ര​ക്ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​സ്ഥാ​ന വ​നി​ത ക​മീ​ഷ​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​ർ ഈ ​മാ​സം 19ന് ​ഡി.​ജി.​പി പ്ര​ണ​ബ് കു​മാ​ർ മൊ​ഹ​ന്തി ത​ല​വ​നാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ എ​സ്.​ഐ.​ടി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.

ആദ്യ ദിവസം ആറ് മണിക്കൂറിൽ അടയാളപ്പെടുത്തിയത് 13 സ്ഥലങ്ങൾ

മംഗളൂരു: ധർമ്മസ്ഥലയിലെ കൂട്ട ശവസംസ്‌കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തിങ്കളാഴ്ച പരാതിക്കാരന് ഒപ്പം വനത്തിൽ ആറ് മണിക്കൂർ പരിശോധന നടത്തി. ഇരുട്ടായതോടെ നിറുത്തുമ്പോഴേക്കും 13 സ്ഥലങ്ങൾ അടയാളപ്പെടുത്തി. ചൊവ്വാഴ്ച പ്രക്രിയ പുനരാരംഭിക്കുമെന്ന് എസ്ഐടി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dharmasthala; SIT in the forest in search of mystery
Next Story