ധർമസ്ഥല ബാഹുബലി വനമേഖലയിൽ തിരച്ചിൽ തുടങ്ങി
text_fieldsഎസ്.ഐ.ടി സംഘം ബാഹുബലി വേട്ട താഴ്വരയിലെ വനമേഖലയിൽ തെരച്ചിൽ നടത്തുന്നു
മംഗളൂരു: ധർമസ്ഥലയിലെ ദുരൂഹ കൊലപാതകങ്ങളും കൂട്ട സംസ്കാരവും സംബന്ധിച്ച വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ശനിയാഴ്ച ബാഹുബലി വേട്ട താഴ്വരയിലെ വനമേഖലയിൽ തെരച്ചിൽ ആരംഭിച്ചു.
ധർമസ്ഥലയുടെ പ്രധാന കവാടത്തിനടുത്ത പ്രദേശമാണിത്. പരാതിക്കാരൻ നേരത്തേ അടയാളപ്പെടുത്താത്ത സ്ഥലംകൂടിയാണിത്. പുത്തൂർ സബ് ഡിവിഷണൽ ഓഫിസർ സ്റ്റെല്ല വർഗീസ്, ബെൽത്തങ്ങാടി തഹസിൽദാർ പൃഥ്വി സാനികേം, മെഡിക്കൽ സംഘം, വനം ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ) ടീം, ഐ.എസ്.ഡി ഉദ്യോഗസ്ഥർ, മറ്റ് അധികാരികൾ എന്നിവർക്കൊപ്പം എസ്.ഐ.ടി ഉദ്യോഗസ്ഥർ സർവസജ്ജരായി എത്തി.
രാവിലെ 10.15ഓടെ പൊലീസ് സംരക്ഷണയിൽ ബെൽത്തങ്ങാടി എസ്.ഐ.ടി ഓഫിസിൽ എത്തിയ പരാതിക്കാരൻ 12.05ന് ബെൽത്തങ്ങാടിയിൽനിന്ന് പുറപ്പെട്ട് ഏകദേശം 12.45 ഓടെ ധർമസ്ഥല ഗ്രാമത്തിൽ എത്തി. തുടർന്ന് തിരച്ചിലിന്റെ ഭാഗമായി. ശനിയാഴ്ച തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

