ടി. ജയന്തിന്റെ വെളിപ്പെടുത്തലും എസ്.ഐ.ടി അന്വേഷിക്കും -എസ്.പി ഡോ. അരുൺ
text_fieldsടി. ജയന്ത്
മംഗളൂരു: ധർമസ്ഥലയിലെ ശവസംസ്കാരം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ രണ്ടാം സാക്ഷി ബെൽത്തങ്ങാടിയിലെ ടി. ജയന്തിന്റെ പരാതിയും എസ്.ഐ.ടി അന്വേഷിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ പറഞ്ഞു. എസ്.പിയുടെ നിർദേശമനുസരിച്ച് തിങ്കളാഴ്ച ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതാണ് കർണാടക ഡി.ജി.പിയും ഐ.ജിയുമായ എം.എ. സലീമിന്റെ ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണവും എസ്.ഐ.ടി നടത്തും. ഏകദേശം 15 വർഷം മുമ്പ് ധർമസ്ഥല ഗ്രാമത്തിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കൈകാര്യം ചെയ്ത കാഴ്ച തന്റെ മനസ്സിനെ വിടാതെ വേട്ടയാടുന്നുണ്ടെന്ന് ജയന്ത് പരാതിയിൽ പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങളോ പൊലീസ് ഇടപെടലോ പോസ്റ്റ്മോർട്ടമോ ഇല്ലാതെയാണ് മൃതദേഹം സംസ്കരിച്ചത്.
പെൺകുട്ടിയുടെ മൃതദേഹം താൻ നേരിട്ട് കണ്ടതാണ്. അത് ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, എഫ്.ഐ.ആർ ഫയൽ ചെയ്തില്ല. പോസ്റ്റ്മോർട്ടം പോലും നടത്താതെ, രഹസ്യമായി സംസ്കരിക്കുകയായിരുന്നുവെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

