റോഡ് കുഴിയില്‍ എം.എല്‍.എയുടെ നെല്‍ച്ചെടി നടൽ
text_fieldsബംഗളൂരു: റോഡിലെ കുഴികള്‍ അടക്കാത്ത നടപടിക്കെതിരെ കുഴിയില്‍ നെൽച്ചെടി നട്ട് ജെ.ഡി.എസ് എം.എല്‍.എയുടെ പ്രതിഷേധം. ദേവനഹള്ളി എം.എല്‍.എ. നിസര്‍ഗ നാരായണസ്വാമിയുടെ നേതൃത്വത്തിലാണ് ദേവനഹള്ളിക്ക് സമീപം പ്രതിഷേധിച്ചത്. കോലാറില്‍നിന്ന് ബംഗളൂരുവിലേക്കുള്ള പ്രധാന പാതയായിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് എം.എല്‍.എ ആരോപിച്ചു. നിരവധി തവണ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു.
കുഴിയില്‍ വീണ് വാഹനാപകടങ്ങള്‍ പതിവായിരുന്നു. ഇതിനിടെ ട്രാഫിക് പൊലീസ് സ്വന്തം നിലയില്‍ വലിയ കുഴികള്‍ നികത്തിയെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴികള്‍ രൂപപ്പെട്ടു. അറ്റകുറ്റപ്പണി ഉടന്‍ തുടങ്ങുമെന്ന് പൊതുമാരാമത്ത് വകുപ്പ് അറിയിച്ചു.

