ദേവഗിരി കോളജ് പൂർവ വിദ്യാർഥി സംഗമം
text_fieldsദേവഗിരി കോളജ് പൂർവ വിദ്യാർഥി സംഗമത്തിൽ നിന്ന്
ബാഗ്ളൂരു: കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി കോളേജ് പൂർവവിദ്യാർഥി സംഘടന ബംഗളൂരു ഘടകത്തിന്റെ വാർഷികപൊതുയോഗവും കുടുംബസമ്മേളനവും ബംഗളൂരു ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിൽ നടന്നു.
സംഘടനാ പ്രസിഡന്റ് ഹെർബെർട്ട് ഇ തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ക്രൈസ്റ്റ് ഡീംമ്ഡ് ടു ബി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. സി.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ദേവഗിരി കോളേജ് പൂർവിദ്യാർഥിയും സോഷ്യൽമീഡിയ ഇൻഫ്ളുവെൻസറുമായ വിനോദ് നാരായണൻ മുഖ്യാതിഥിയായിരുന്നു. സംഘടനാ സെക്രട്ടറി പ്രഫുൽ എസ്. കണ്ടത്ത്, ജോയിന്റ് സെക്രട്ടറി സഞ്ജയ് അലയ്സ്, ദേവഗിരി കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. സുനിൽ ജോസ് എന്നിവർ സംസാരിച്ചു.ദേവഗിരി കോളേജിലെ മുതിർന്ന അധ്യാപകരും പ്രതിഭകളുമായ ഫാ. ജോസഫ് വയലിൽ, പ്രൊഫ.രവി, പ്രൊഫ. എം.കെ. ബേബി, പ്രൊഫ. വിൽസൺ റോക്കി, ടോംസൺ.എം.ജെ, വിമൽ ഗോപിനാഥ്, പി.സി. മുരളിധരൻ, അബ്ദുൾ മാലിക്, സി.എ. ജോസഫ് തുടങ്ങിയവരെ ആദരിച്ചു. നൂറിൽ പരം പൂർവവിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

