Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20,585 കോടിയുടെ വരൾച്ചാ ദുരിതാശ്വാസം അനുവദിക്കണം: ഉപമുഖ്യമന്ത്രി

text_fields
bookmark_border
കർണാടകയിൽ ഇത്തവണ 35 ശതമാനം മഴക്കുറവ്
20,585 കോടിയുടെ വരൾച്ചാ ദുരിതാശ്വാസം അനുവദിക്കണം: ഉപമുഖ്യമന്ത്രി
cancel
camera_alt

ജി. ​പ​ര​മേ​ശ്വ​ര

ബംഗളൂരു: കർണാടകക്ക് വരൾച്ച ദുരിതാശ്വാസമായി 20,585.73 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്ക് കത്തെഴുതി. കടുത്ത വരൾച്ച മൂലമുണ്ടായ കാർഷിക നഷ്ടത്തിന്‍റെ വ്യാപ്തി കത്തുകളിൽ പരമേശ്വര പരാമര്‍ശിക്കുകയും സാമ്പത്തിക സഹായം ഉടന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

കർണാടകയിൽ ഇത്തവണ 35 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. സാധാരണ 852 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 551 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്തെ 226 താലൂക്കുകളെ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചു. കൃഷിച്ചെലവ് അടിസ്ഥാനമാക്കി കണക്കാക്കിയ സാമ്പത്തിക നഷ്ടം 62,481.88 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിളനാശത്തിന് ഇൻപുട്ട് സബ്‌സിഡിയായി 6,128.70 കോടി രൂപയും, 61.91 ലക്ഷം ചെറുകിട, നാമമാത്ര കർഷകർക്ക് സൗജന്യ ആശ്വാസമായി 12,146.99 കോടി രൂപയും, കുടിവെള്ള വിതരണത്തിന് 1,727 കോടി രൂപയും, മൃഗസംരക്ഷണത്തിനും കന്നുകാലി സംരക്ഷണത്തിനും 583.04 കോടി രൂപയും ഉൾപ്പെടെ 20,585.73 കോടി രൂപയാണ് കേന്ദ്ര സഹായമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

കർഷകർക്ക് അടിയന്തര സഹായമായി 60 ദിവസത്തേക്ക് പ്രതിദിനം 327 രൂപ നിരക്കിൽ ദുരിതാശ്വാസം കണക്കാക്കിയിട്ടുണ്ട്. കന്നുകാലികളെ സംരക്ഷിക്കുന്നതിനായി 476 കന്നുകാലി ക്യാമ്പുകളും 583 കാലിത്തീറ്റ ബാങ്കുകളും സ്ഥാപിക്കുന്നതിന് സംസ്ഥാനം സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗ്യരായ കർഷകരെ കൃത്യമായി തിരിച്ചറിയുന്നതിനായി കർഷക രജിസ്ട്രേഷൻ ആൻഡ് യൂനിഫൈഡ് ബെനിഫിഷ്യറി ഇൻഫർമേഷൻ സിസ്റ്റം ഡാറ്റാബേസ് ഉപയോഗിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വരൾച്ച ബാധിത താലൂക്കുകളിലെ സ്കൂൾ കുട്ടികൾക്ക് വേനൽക്കാല അവധിക്കാലത്ത് പോഷകാഹാരം നൽകുന്നതിനായി പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൺ (പി.എം. പോഷൻ) പദ്ധതി പ്രകാരം 427.20 കോടി രൂപ കൂടി അനുവദിക്കണം. ദുർബലവിഭാഗത്തിന് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായി സപ്ലിമെന്‍ററി പോഷകാഹാര പരിപാടിക്ക് കീഴിൽ 70.96 കോടി രൂപ കൂടി അനുവദിക്കണം.

വിളനാശ നഷ്ടപരിഹാരത്തിനുള്ള നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കണം. വരൾച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഒക്ടോബർ മൂന്നു മുതൽ ആറു വരെ അന്തർ മന്ത്രിതല കേന്ദ്ര സംഘം (ഐ.എം.സി.ടി) കർണാടക സന്ദർശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ നിവേദനം അവലോകനം ചെയ്യുന്നത് വേഗത്തിലാക്കാനും സംഘത്തിന്‍റെ ശിപാർശകൾ ഉടൻ ഉന്നതതല സമിതിക്ക് സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യമായ സഹായം അനുവദിക്കാനും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deputy CM Seeks 20,585 Crore Drought Relief
Next Story