ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആറ് ജലസേചന പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം തേടി
text_fieldsബംഗളൂരു: ജലസേചന വകുപ്പ് വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടകയിലെ ആറ് പുതിയ ജലസേചന പദ്ധതികൾക്ക് കേന്ദ്ര സർക്കാറിന്റെ അംഗീകാരവും സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു. കേന്ദ്ര ജലവിഭവ മന്ത്രി സി.ആർ. പാട്ടീലിനെ ഡൽഹിയിൽ സന്ദർശിച്ചാണ് ആവശ്യം ഉന്നയിച്ചതെന്ന് ഉപമുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.പ്രധാനമന്ത്രി ജലസേചന പദ്ധതി പ്രകാരം 11,123 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ആറ് പദ്ധതികൾ.
ഭീമ നദിക്ക് കുറുകെയുള്ള സോന്തി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രകാരം 16,000 ഹെക്ടറിൽ പുതിയ ജലസേചന സാധ്യത സൃഷ്ടിക്കൽ, മാലപ്രഭ കനാൽ സംവിധാനങ്ങളിലെ വിപുലീകരണ, നവീകരണ, ആധുനികവത്കരണ പ്രവർത്തനങ്ങൾ, അപ്പർ കൃഷ്ണ പദ്ധതിയുടെ കീഴിലുള്ള ഇൻഡി ബ്രാഞ്ച് കനാൽ, ഘട്ടപ്രഭ വലതുകര കനാൽ, ചിക്കോടി ബ്രാഞ്ച് കനാൽ, തുംഗഭദ്ര ഇടതുകര കനാൽ എന്നിവയാണ് പദ്ധതികൾ. വിജയപുര, ധാർവാഡ്, ബെളഗാവി, ബാഗൽകോട്ട്, ഗദഗ്, കൊപ്പാൽ, റായ്ച്ചൂർ ജില്ലകൾക്ക് ഈ നിർദിഷ്ട പദ്ധതികൾ പ്രയോജനപ്പെടും.
കർണാടകയിലെ നിലവിലുള്ള മേക്കാദാട്ടു പദ്ധതിക്കുള്ള അംഗീകാരങ്ങൾ, അപ്പർ ഭദ്ര പദ്ധതിക്കുള്ള കേന്ദ്ര സഹായം, കൃഷ്ണ ജല വിതരണ ട്രൈബ്യൂണൽ-രണ്ട് അവാർഡിനുള്ള ഗസറ്റ് വിജ്ഞാപനം, കലാസ-ഭണ്ഡൂരി കനാൽ പദ്ധതികൾക്കുള്ള അനുമതി, മഹാനദി-ഗോദാവരി തടത്തിൽനിന്ന് മിച്ച ജലം കൃഷ്ണ-കാവേരി, പെണ്ണാർ-പാലാർ തടത്തിലേക്ക് തിരിച്ചുവിടൽ.
കാര്യക്ഷമമായ ജലസേചന മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനായി അണക്കെട്ടുകളുടെയും കനാൽ സംവിധാനങ്ങളുടെയും ഓട്ടോമേഷനുള്ള നിർദേശം എന്നിവ ഉടൻ സമർപ്പിക്കുമെന്ന് അദ്ദേഹം കേന്ദ്രമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാറിന്റെ ജൽ ജീവൻ മിഷന്റെ പരിഗണനക്കായി ഗ്രാമവികസന, പഞ്ചായത്തീ രാജ് വകുപ്പ് വഴി യെറ്റിനഹോൾ കുടിവെള്ള പദ്ധതി നിർദേശം വീണ്ടും സമർപ്പിക്കാൻ പാട്ടീൽ ശിവകുമാറിനോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

