സ്ത്രീ-പുരുഷ വേർതിരിവ് പാടില്ല -ഉപമുഖ്യമന്ത്രി
text_fieldsബംഗളൂരു: സ്ത്രീ-പുരുഷ സമത്വം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സ്ത്രീ-പുരുഷ വേർതിരിവില്‍ വിശ്വസിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആർത്തവ അവധി നയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ കഴിവുകളെ പ്രശംസിച്ച ശിവകുമാർ വിവിധ പദ്ധതികളിലൂടെ സ്ത്രീ ശാക്തീകരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും പറഞ്ഞു. വനിത സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും ശരിയായ ദിശാബോധവും പിന്തുണയും നല്‍കുകയും ചെയ്താൽ സ്ത്രീകൾക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ആര്‍ത്തവ അവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടി ബാധകമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
1961ലെ കർണാടക ഷോപ്സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ട്, 1951ലെ പ്ലാന്റേഷൻ തൊഴിലാളി നിയമം, 1966ലെ ബീഡി, സിഗാർ തൊഴിലാളി (തൊഴിൽ വ്യവസ്ഥകൾ) നിയമം എന്നിവയുൾപ്പെടെ വിവിധ നിയമങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും ഈ അവധി ബാധകമാണ്.
അവധി ലഭിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മറ്റു തരത്തിലുള്ള അവധികളുമായി ഇതു സംയോജിപ്പിക്കരുതെന്നും ഉത്തരവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

