മംഗളൂരുവിൽ സഞ്ചരിക്കുന്ന ഹൈകോടതി ബെഞ്ചിന് ആവശ്യം; ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
text_fieldsമംഗളൂരുവിൽ മൊബൈൽ ഹൈകോടതി ബെഞ്ച് ആവശ്യപ്പെട്ട് അഭിഭാഷക സംഘം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുന്നു
മംഗളൂരു: മംഗളൂരുവിൽ മൊബൈൽ ഹൈകോടതി ബെഞ്ചിന്റെ ആവശ്യകത സംബന്ധിച്ച വിഷയം കർണാടക ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തീരദേശ മേഖലയിൽനിന്നുള്ള അഭിഭാഷകരുടെ സംഘം ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.
തീരദേശ മേഖലയിലെ ജനങ്ങൾക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ ഹൈകോടതി ബെഞ്ച് രൂപവത്കരിക്കണമെന്ന് ഹൈകോടതി ബെഞ്ച് പ്രക്ഷോഭ സമിതി കൺവീനർ ല ഇവാൻ ഡിസൂസ എം.എൽ.സിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. മംഗളൂരു ബാർ അസോസിയേഷൻ പ്രസിഡന്റ് രാഘവേന്ദ്ര എച്ച്.വി, പബ്ലിക് പ്രോസിക്യൂട്ടർ എം.പി. നൊറോണ, ടി.എൻ പൂജാരി, എം.ആർ ബല്ലാൽ, എം. യശവന്ത മരോളി, മുഹമ്മദ് അസ്ഗർ, നൂറുദ്ദീൻ സൽമാര, മംഗളൂരു ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് സുജിത് കുമാർ, ജനറൽ സെക്രട്ടറി ശ്രീധർ എച്ച്., ജോയന്റ് സെക്രട്ടറി ജ്യോതി, ദക്ഷിണ കന്നട ജില്ല ബാർ അസോസിയേഷൻ പ്രസിഡന്റ് റിച്ചാർഡ് ഡികോസ്റ്റ, പുത്തൂർ ബാർ അസോ. പ്രസിഡന്റ് ജഗന്നാഥ് റൈ, മൂഡ്ബിദ്രി ബാർ അസോ. പ്രസിഡന്റ് ഹരീഷ് കുമാർ, സുമന ശരൺ, ശാലിനി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

