ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
text_fieldsദീപ്തി വെല്‍ഫെയര്‍ അസോസിയേഷൻ കുടുംബസംഗമത്തിൽനിന്ന്
ബംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 29ാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ദാസറഹള്ളിയിലെ ചൊക്കസാന്ദ്ര മഹിമപ്പ സ്കൂളില്‍ വെച്ച് നടന്നു.പ്രസിഡന്റ് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷത വഹിച്ചു. ജോസ്കോ സ്ഥാപന എം.ഡി. സാജു ടി. ജോസഫ് മുഖ്യാതിഥിയായിരുന്നു.
ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജി. സനില്‍ കുമാര്‍ വരവുചെലവു കണക്കുകളും, വെല്‍ഫെയര്‍ സെക്രട്ടറി സന്തോഷ് ടി. ജോണ്‍ ക്ഷേമപ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

