തിമറോഡിയെ നാടുകടത്താനുള്ള ഉത്തരവിന് സ്റ്റേ
text_fieldsതിമറോഡി
മംഗളൂരു: ധർമസ്ഥല വിരുദ്ധ പ്രക്ഷോഭ നായകൻ മഹേഷ് ഷെട്ടി തിമറോഡിയെ റായ്ച്ചൂർ ജില്ലയിലെ മാൻവി താലൂക്കിലേക്ക് ഒരു വർഷത്തേക്ക് നാടുകടത്താനുള്ള പുത്തൂർ അസിസ്റ്റന്റ് കമീഷണറുടെ ഉത്തരവിന് കർണാടക ഹൈകോടതി ചൊവ്വാഴ്ച ഇടക്കാല സ്റ്റേ അനുവദിച്ചു.
സെപ്റ്റംബർ 18ന് അസിസ്റ്റന്റ് കമീഷണർ സ്റ്റെല്ല വർഗീസ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ തിമറോഡി ഫയൽ ചെയ്ത റിട്ട് ഹരജിയിലാണ് കോടതി നടപടി. തന്റെ വാദം കേൾക്കാൻ അവസരം നൽകാതെയുള്ള അസി. പൊലീസ് കമീഷണറുടെ തീരുമാനം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് തിമറോഡി വാദിച്ചു. അവധിക്കാല ബെഞ്ച് ജഡ്ജി ജസ്റ്റിസ് സി.എം. പൂനാച്ചയുടെ മുമ്പാകെയാണ് വിഷയം വന്നത്. ഹരജിക്കാരന്റെ വാദം കേട്ട ശേഷം ഉത്തരവ് ഒക്ടോബർ എട്ടു വരെ കോടതി സ്റ്റേ ചെയ്തു.
കേസിൽ പ്രതിചേർത്ത സംസ്ഥാന ആഭ്യന്തര വകുപ്പ്, പുത്തൂർ അസിസ്റ്റന്റ് കമീഷണർ, ബണ്ട്വാൾ സബ് ഡിവിഷനിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ബെൽത്തങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടർ എന്നിവർക്ക് ജഡ്ജി നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

