ഡെക്കാൻ കൾചറൽ സൊസൈറ്റി വനിത സംഗമം
text_fieldsഡെക്കാൻ കൾചറൽ സൊസൈറ്റി വനിതാ സംഗമത്തിൽ ഇന്ദിര ബാലൻ മുഖ്യ പ്രഭാഷണം നടത്തുന്നു
ബംഗളൂരു: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾചറൽ സൊസൈറ്റി വനിത സംഗമം നടത്തി. വനിതാ വിഭാഗം ചെയർ പേഴ്സൻ പ്രസന്ന പ്രഭാകർ അധ്യക്ഷത വഹിച്ചു. കവയിത്രി ഇന്ദിര ബാലൻ ‘സ്ത്രീ ജീവിതത്തിന്റെ വർത്തമാനകാല മുഖം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ജലജ രാമചന്ദ്രൻ, രമ രാധാകൃഷ്ണൻ, വസന്ത രാമൻ, ബിന്ദു സജീവ്, ശാലിനി പ്രേം, സതീഷ് തോട്ടശ്ശേരി, ടി. കെ.കെ. നായർ, ഇ. പത്മകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംഗമത്തിലെ മുതിർന്ന അംഗം പത്മാവതി അമ്മയെ ചടങ്ങിൽ ആദരിച്ചു. വിനോദ കലാപരിപാടികൾ നടന്നു. ദീപ ജോസ്, ഭാമിനി വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

