ഡെക്കാൺ കൾച്ചറൽ സൊസൈറ്റി ഓണോത്സവം
text_fieldsഡെക്കാൺ കൾചറൽ സൊസൈറ്റി ഓണോത്സവം അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഡെക്കാൺ കൾചറൽ സൊസൈറ്റിയുടെ ഓണോത്സവം വിജയ നഗർ ആർ.പി.സി ലേ ഔട്ടിലെ സെൻട്രൽ ലൈബ്രറി ഹാളിൽ നടന്നു. ഓണോത്സവ സമാപന സമ്മേളനം എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജി. ജോയ് സ്വാഗതവും, ട്രഷറർ വി.സി. കേശവ മേനോൻ നന്ദിയും പറഞ്ഞു. കലാ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള കാഷ് അവാർഡ് വിതരണം, സമാജം അംഗങ്ങളുടെ കലാവിരുന്ന് എന്നിവ അരങ്ങേറി.

