ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത തുടങ്ങി
text_fieldsഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ജോസ് കെ. എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ജോസ് കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. ടി.കെ.കെ. നായർ, ഇ. പത്മകുമാർ, ജി. രാധാകൃഷ്ണൻ, കെ. രാജേന്ദ്രൻ, പി.ആർ.ഡി. ദാസ്, പി.സി. പ്രഭാകരൻ, പ്രസന്ന പ്രഭാകർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. ജോയ് സ്വാഗതവും ട്രഷറർ വി.സി കേശവമേനോൻ നന്ദിയും പറഞ്ഞു. മൈസൂർ റോഡ് ബ്യാറ്ററായണപുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ചന്തയിൽ എല്ലാ ഓണവിഭവങ്ങളും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9845185326, 9886631528.

