ഗണേശ ഘോഷയാത്ര ദുരന്തം: മരണം പത്തായി
text_fieldsബംഗളൂരു: ഹാസൻ താലൂക്കിലെ മൊസലെ ഹൊസഹള്ളിയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നവരിൽ ഒരാൾകൂടി മരിച്ചു. മൊസാലെ ഹൊസഹള്ളി സ്വദേശി ചന്ദൻ (26) ആണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഒമ്പതുപേരുടെ മരണം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ചിക്കമഗളൂരു ജില്ലയിലെ മനേനഹള്ളി മാർലെ ഗ്രാമത്തിലെ ബി.ഇ വിദ്യാർഥി സുരേഷ് (17), ഹൊളേനർസിപുര താലൂക്കിലെ രാജേഷ് (17), കെബി പാല്യയിലെ ദനായകനഹള്ളി കൊപ്പലു ഗ്രാമത്തിലെ ഈശ്വര (17), മുട്ടിഗെഹീരള്ളിയിലെ ഗോകുല (17), കബ്ബിനഹള്ളിയിലെ കുമാര (25), പ്രവീണ (25), ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗ താലൂക്കിലെ ഗവിഗംഗാപുര ഗ്രാമത്തിലെ മിഥുൻ (23), ഹാസൻ താലൂക്ക് ബന്തരഹള്ളിയിലെ പ്രഭാകർ (55), ബല്ലാരി ജില്ലയിലെ എൻജി. വിദ്യാർഥി പ്രവീൺ കുമാർ (17) എന്നിവരായിരുന്നു മരിച്ചത്. തന്റെ ജന്മദിനത്തിൽ ഘോഷയാത്രയിൽ നൃത്തം ചെയ്യുന്നതിനിടെയാണ് മിഥുനെ തേടി ദുരന്തം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

