മൂന്നുമക്കളെ കിണറ്റിൽ തള്ളിയിട്ടുകൊന്ന യുവാവിനു വധശിക്ഷ
text_fieldsമംഗളൂരു: മൂന്നു മക്കളെ കിണറ്റിൽ തള്ളിയിട്ടുകൊലപ്പെടുത്തുകയും ഭാര്യയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കു വധശിക്ഷ. ദക്ഷിണ കന്നട ജില്ലയിൽ മുൽക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്മന്നൂരിൽ പൂക്കച്ചവടക്കാരനായിരുന്ന വിജേഷ് ഷെട്ടിഗാറിനാണ് (42) അഡീ.ജില്ല സെഷൻസ് കോടതിയുടെ(മൂന്ന്) ശിക്ഷ. 2022 ജൂൺ 23നാണ് കേസിനാസ്പദമായ സംഭവം. മക്കളായ രശ്മിത (14), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരെ പ്രതി കിണറ്റിലെറിഞ്ഞു.
തുടർന്ന് വിജേഷ് തന്നോടൊപ്പം ഭാര്യയെയും നിർബന്ധിപ്പിച്ച് കിണറ്റിൽ ചാടിക്കുകയായിരുന്നു. എന്നാൽ, നാട്ടുകാർ ഓടിയെത്തി വിജേഷിനെയും ഭാര്യയെയും രക്ഷപ്പെടുത്തി. കുട്ടികൾ ഇതിനകം മരിച്ചിരുന്നു. വിചാരണ വേളയിൽ 32 സാക്ഷികളെ വിസ്തരിച്ചു.

