മഹിള കോൺഗ്രസ് നേതാവിന്റെ മരണം: ഒളിവിൽ പോയ ഭർത്താവിനായി തിരച്ചൽ
text_fieldsവിദ്യ
ബംഗളൂരു: മൈസൂരുവില്‍ മഹിള കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവ് നന്ദീഷിനായി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ്.
മഹിള കോണ്‍ഗ്രസ് മൈസൂരു ജില്ല ജനറല്‍ സെക്രട്ടറിയും നടിയുമായ വിദ്യയാണ്(36) മരിച്ചത്. ഭർത്താവുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൈസൂരു എസ്.പി സീമ ലത്കർ, എ.എസ്.പി നന്ദിനി എന്നിവർ സംഭവസ്ഥലം പരിശോധിച്ചു. ജൂനിയർ ആർട്ടിസ്റ്റായിരുന്ന വിദ്യ ബജരംഗി, വജ്രകായ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

