മഹർഷി വാത്മീകി കോർപറേഷൻ സൂപ്രണ്ടിന്റെ മരണം; അന്വേഷണം സി.ഐ.ഡിക്ക്
text_fieldsചന്ദ്രശേഖർ
ബംഗളൂരു: കർണാടക മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫിസ് സൂപ്രണ്ട് പി. ചന്ദ്രശേഖർ ജീവനൊടുക്കിയ സംഭവത്തിന്റെ അന്വേഷണം പൊലീസ് സി.ഐ.ഡി വിഭാഗം ഏറ്റെടുത്തു. സംഘം ചന്ദ്രശേഖറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
85 കോടി രൂപ വകമാറ്റി ചെലവഴിച്ചതിൽ ചന്ദ്രശേഖർ അടക്കമുള്ള ഏതാനും ജീവനക്കാർക്കെതിരെ ആരോപണമുയർന്നിരുന്നു. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിനുപിന്നിലെന്നും, തന്നെ സംഭവത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നെന്നും ചന്ദ്രശേഖറിന്റെ മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു.
കോർപറേഷൻ മാനേജിങ് ഡയറക്ടറുടെയുൾപ്പെടെ പേരുകൾ ചന്ദ്രശേഖറിന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

