പുള്ളിപ്പുലിയുടെ മരണം: കർഷകൻ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: കഴിഞ്ഞ ദിവസം ചാമരാജ് നഗറില്‍ലെ ക്വാറിയിൽ പുലിയുടെ ജഡം കണ്ടതിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് അധികൃതര്‍ കർഷകനെ കസ്റ്റഡിയില്‍ എടുത്തു. പുള്ളിപ്പുലിയെ വിഷം കൊടുത്തത് കൊലപ്പെടുത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾ വനമേഖലയിൽ പശുക്കളെ മേയ്ക്കുന്നയാളാണ്.
ചാമരാജ്നഗർ റേഞ്ചിലെ ബിലിഗിരി രംഗനാഥ ടൈഗർ (ബി.ആർ.ടി) വന്യജീവി ഡിവിഷനിലെ തെരകണാമ്പിക്കടുത്തുള്ള കോത്തലവാടി കരിങ്കല്ല് ക്വാറിയില്‍ ഏകദേശം അഞ്ച് മുതല്‍ ആറ് വയസ്സുള്ള പുലിയുടെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഹിരാലാലിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തില്‍ പുലിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയതാണെന്നാണ് വനം വകുപ്പിന്റെ നിഗമനം.
ചത്ത പുലിയുടെ സമീപം ഒരു നായുടെയും പശുക്കുട്ടിയുടെയും ജഡങ്ങള്‍ കണ്ടെത്തിയിരുന്നു. പുലിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തി സാംപിളുകള്‍ പരിശോധനക്ക് മൈസൂരുവിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

