ചിക്കബല്ലാപുരയിൽ കാർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
text_fieldsചിക്കബല്ലാപുരയിൽ അപകടത്തിൽപെട്ട കാർ
ബംഗളൂരു: ചിക്കബല്ലാപുര ഗൗരിബിദനൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു.
കാറപകടത്തിൽ രക്ഷപ്പെട്ട യുവാവ് മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ
വ്യാഴാഴ്ച രാത്രിയാണ് അപകടം. കെ.പി.ടി.സി.എൽ ജീവനക്കാരായ വേണുഗോപാൽ (34), ശ്രീധർ (35), ബെസ്കോം ലൈൻമാനായ മഞ്ജപ്പ (34) എന്നിവരാണ് മരിച്ചത്. അമിതവേഗത്തെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു. കാർ യാത്രികരിലൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടം നടന്ന സ്ഥലത്തെ മരത്തിൽ കുടുങ്ങി തൂങ്ങിക്കിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. ഗൗരി ബിദനൂർ റൂറൽ പൊലീസ് കേസെടുത്തു.

