Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദയ ഒന്നാംഘട്ട റമദാൻ...

ദയ ഒന്നാംഘട്ട റമദാൻ കിറ്റ് വിതരണം

text_fields
bookmark_border
ദയ ഒന്നാംഘട്ട റമദാൻ കിറ്റ് വിതരണം
cancel
camera_alt

ദ​യ ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നടന്ന റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം

ബം​ഗ​ളൂ​രു: മെ​ജ​സ്റ്റി​ക്ക് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​യ ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ​ദാ​ൻ കി​റ്റ് 2026ന്‍റെ ഒ​ന്നാം​ഘ​ട്ടം വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. സി​റ്റി സെ​ന്‍റ​ര്‍ മ​സ്ജി​ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദ​യ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൾ​സ് പാ​ർ​ക്ക്‌ മ​സ്ജി​ദ് ഖ​ത്തീ​ബ് ഖാ​ലി​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭാ​ഗ്സ​വാ​ർ ഖ​ത്തീ​ബ് മൗ​ലാ​ന ഇ​സ്മാ​യി​ൽ റ​ഷാ​ദി, സി​റ്റി മ​സ്ജി​ദ് ഖ​ത്തീ​ബ് അ​മീ​നു​ള്ള കാ​സി​മി, ദ​യ സെ​ക്ര​ട്ട​റി സാ​ജി​ദ് ബ​ഷീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി, അ​ബ്ദു​ല്ല ടൈ​ക്കൂ​ൺ, ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ത്താ​ർ, ഫൈ​സ​ൽ റോ​യ​ൽ, ഇ​ഖ്വാ​ൻ, വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റ്‌ അം​ഗം ഷ​മീ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ദ​യ റ​മ​ദാ​ൻ കി​റ്റ് 2026 ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മെ​ജ​സ്റ്റി​ക്, ഒ​ക​ളി​പു​റം, രാ​മ​ച​ന്ദ്ര​പു​രം, ശേ​ഷ​ദി​രി​പു​റം മൈ​സൂ​ർ റോ​ഡ് എ​ന്നി​വ കൂ​ടാ​തെ രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള അ​റു​നൂ​റോ​ളം കി​റ്റു​ക​ൾ പ്ര​തി​നി​ധി​ക​ൾ ഏ​റ്റു​വാ​ങ്ങി. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ആ​ന്ധ്ര പ്ര​ദേ​ശി​ലെ ഹി​ന്ദു​പു​രി​ൽ 600 വീ​ടു​ക​ളി​ലേ​ക്ക് കി​റ്റു​ക​ള്‍ ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കെ.​വി. ഫൈ​സ​ൽ സ്വാ​ഗ​ത​വും അ​ബ്ദു​ല്ല ഇ​ൻ​ഫി​നി​റ്റി​യും ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ട്ര​സ്റ്റീ അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ല്ല ബാ​ബു, സു​ബൈ​ർ, ക​രീം, ജാ​ഫ​ർ, ല​ത്തീ​ഫ്, ഷ​കീ​ൽ, ഇ​സ്മാ​യി​ൽ, ന​വീo,മു​ർ​ഷി​ദ്, ഇ​സ്ഹാ​ഖ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:first phasedistributeRamadan kits
News Summary - Daya distributes first phase of Ramadan kits
Next Story