Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദാ​വ​ൻ​ഗ​രെ ​68.55;...

ദാ​വ​ൻ​ഗ​രെ ​68.55; ബ​ഗ​ൽ​കോ​ട്ട് 68.70 ശ​ത​മാ​നം പോ​ളി​ങ്; വോ​ട്ടെ​ണ്ണ​ൽ മേ​യ് നാ​ലി​ന് ന​ട​ക്കും

text_fields
bookmark_border
ദാ​വ​ൻ​ഗ​രെ ​68.55; ബ​ഗ​ൽ​കോ​ട്ട് 68.70 ശ​ത​മാ​നം പോ​ളി​ങ്; വോ​ട്ടെ​ണ്ണ​ൽ മേ​യ് നാ​ലി​ന് ന​ട​ക്കും
cancel
camera_alt

മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച വൃ​ദ്ധ​യോ​ടൊ​പ്പം ദാ​വ​ൻ​ഗ​രെ ജി​ല്ല പ​ഞ്ചാ​യ​ത്ത് സി.​ഇ.​ഒ ഗി​റ്റെ മാ​ധ​വ്, ദ​ക്ഷി​ണ ദാ​വ​ൻ​ഗ​രെ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഷി​രാ​മ​ഗൊ​ണ്ട​ന​ഹ​ള്ളി ഗ്രാ​മ​ത്തി​ലെ 'സ​ഖി' പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ വ​നി​ത വോ​ട്ട​ർ​മാ​രു​ടെ നിര,​

വി​ത്ത​ൽ​റാ​വു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വ്യാ​ഴാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ദ​ക്ഷി​ണ ദാ​വ​ൻ​ഗ​രെ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 68.55 ശ​ത​മാ​ന​വും ബ​ഗ​ൽ​കോ​ട്ടി​ൽ 68.70 ശ​ത​മാ​ന​വും പോ​ളിങ് രേ​ഖ​പ്പെ​ടു​ത്തി.

ബ​ഗ​ൽ​കോ​ട്ടി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ എ​ച്ച്.​വൈ. മേ​തി, ദ​ക്ഷി​ണ ദാ​വ​ൻ​ഗ​രെ​യി​ൽ മു​ൻ​മ​ന്ത്രി കൂ​ടി​യാ​യ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ ഷാ​മ​ണൂ​ർ ശി​വ​ശ​ങ്ക​ര​പ്പ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​വാ​ര്യ​മാ​യ​ത്. വോ​ട്ടെ​ണ്ണ​ൽ മേ​യ് നാ​ലി​ന് ന​ട​ക്കും.

2023 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​തി ബ​ഗ​ൽ​കോ​ട്ടി​ൽ ബി.​ജെ.​പി​യു​ടെ വി​ര​ണ്ണ ച​ര​ന്തി​മ​ഠ​ത്തെ 5,878 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, ദ​ക്ഷി​ണ ദാ​വ​ൻ​ഗ​രെ​യി​ൽ ബി.​ജെ.​പി​യു​ടെ ബി.​ജി. അ​ജ​യ് കു​മാ​റി​നെ ശി​വ​ശ​ങ്ക​ര​പ്പ 27,888 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ല ബൂ​ത്തു​ക​ളി​ലും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ കാ​ര​ണം പോ​ളി​ങ് ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ട്ടു. ദ​ക്ഷി​ണ ദാ​വ​ൻ​ഗ​രെ​യി​ൽ ഷാ​മ​ന്നൂ​ർ ശി​വ​ശ​ങ്ക​ര​പ്പ​യു​ടെ ചെ​റു​മ​ക​നും മ​ന്ത്രി എ​സ്.​എ​സ്. മ​ല്ലി​കാ​ർ​ജു​നി​ന്റെ മ​ക​നു​മാ​യ സ​മ​ർ​ഥ് ഷാ​മ​നൂ​രാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി.

ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ശ്രീ​നി​വാ​സ് ടി. ​ബ​ഗ​ൽ​കോ​ട്ടി​ൽ അ​ന്ത​രി​ച്ച മേ​തി​യു​ടെ ഇ​ള​യ മ​ക​ൻ ഉ​മേ​ഷ് ഹു​ള്ള​പ്പ മേ​തി​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PollingElection NewsVotesBengaluru
News Summary - Davangere 68.55; Bagalkot 68.70 percent polling; Counting of votes to take place on May 4
Next Story