ഡാന്യൂബ് ഹോംസ് ബംഗളൂരുവിൽ
text_fieldsഡാന്യൂബ് ഹോംസ് ബംഗളൂരു ഷോറൂം മാറത്തഹള്ളിയിൽ കെ.ജി.എഫ് താരം ശ്രീനിധി ഷെട്ടി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: യു.എ.ഇയിലെ മുൻനിര ഹോം ഇംപ്രൂവ്മെന്റ് ആൻഡ് ഫർണിച്ചർ റീട്ടെയിൽ ബ്രാൻഡായ ഡാന്യൂബ് ഹോംസ് ഇന്ത്യയിലെ മൂന്നാമത്തെ ഷോറൂം ബംഗളൂരുവിൽ തുറന്നു. മാറത്തഹള്ളിയിലെ ഷോറൂമിൽ നടന്ന ചടങ്ങിൽ മിസ് ദിവ സൂപ്പർനാഷനൽ 2016ഉം കെ.ജി.എഫ് താരവുമായ ശ്രീനിധി ഷെട്ടി ഉദ്ഘാടനം ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ മികച്ച ഉൽപന്നങ്ങൾകൊണ്ട് ജനപ്രീതി നേടിയ ബ്രാൻഡ് മെട്രോപൊളിറ്റൻ നഗരമായ ബംഗളൂരുവിൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിൽ ഏറെ സന്തോഷമാണുള്ളതെന്നും ഉൽപന്നങ്ങളുടെ വൈവിധ്യം വിപുലമാണെന്നും ഡാന്യൂബ് ഗ്രൂപ് എം.ഡി ആദിൽ സാജൻ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ എല്ലാത്തരം ഗാർഹിക ആവശ്യങ്ങൾക്കും വൺ സ്റ്റോപ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ പേരെടുത്ത സ്ഥാപനം നേരത്തെ ഹൈദരാബാദിൽ രണ്ട് ഷോറൂമുകൾ തുറന്നിരുന്നു. വിവിധ ശ്രേണിയിലുള്ള ഇൻഡോർ-ഔട്ട്ഡോർ ഫർണിച്ചർ, ഫർണിഷിങ്, കാർപെറ്റ്, കർട്ടൻ, മോഡുലാർ കിച്ചൻ, കിച്ചൻവെയർ, ബാത്ത് ഫിറ്റിങ്സ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഡാന്യൂബ് ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജനും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

