Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദമ്മാം-മംഗളൂരു വിമാനം...

ദമ്മാം-മംഗളൂരു വിമാനം റദ്ദാക്കി

text_fields
bookmark_border
ദമ്മാം-മംഗളൂരു വിമാനം റദ്ദാക്കി
cancel

മം​ഗ​ളൂ​രു: ബു​ധ​നാ​ഴ്​​ച രാ​ത്രി 10.20 ന്​ ​ദ​മ്മാ​മി​ൽ നി​ന്ന്​ മം​ഗ​ളു​രു​വി​ലേ​ക്ക്​ പോ​കേ​ണ്ട എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി റ​ദ്ദാ​ക്കി​യ​ത്​ യാ​ത്ര​ക്കാ​രെ വ​ല​ച്ചു.​അ​ടു​ത്ത സ​ർ​വി​സി​നെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​തെ​യും, ഹോ​ട്ട​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും നൂ​റു​ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​രെ എ​യ​ർ ഇ​ന്ത്യ പ​തി​വു​പോ​ലെ വ​ല​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്​​ച രാ​ത്രി വൈ​കി​യും വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച്​ അ​റി​വ്​ ല​ഭി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ ക്ഷു​ഭി​ത​രാ​യി. ബ​ഹ​ളം​വെ​ച്ച യാ​ത്ര​ക്കാ​രെ എ​ങ്ങ​നെ സ​മാ​ധാ​നി​പ്പി​ക്ക​ണ​മെ​ന്ന​റി​യാ​തെ അ​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ്. ദ​മ്മാം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മം​ഗ​ളൂ​രു അ​ദാ​നി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നേ​രി​ട്ടു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ്​ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കി​യ​ത് ബു​ധ​നാ​ഴ്ച രാ​വും വ്യാ​ഴാ​ഴ്ച പ​ക​ലും ദ​മ്മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രോ​ട്​ ഒ​രു ത​ര​ത്തി​ലു​ള്ള മാ​ന്യ​ത കാ​ണി​ക്കാ​നും എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

ബു​ധ​നാ​ഴ്ച രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം 10.20ന് ​ദ​മ്മാം വി​ടേ​ണ്ട എ​ക്സ്പ്ര​സി​ൽ ക​യ​റാ​ൻ ത​യാ​റാ​യി വ​ന്ന യാ​ത്ര​ക്കാ​രെ വി​മാ​നം റ​ദ്ദാ​ക്കി​യ അ​റി​യി​പ്പാ​ണ് അ​ർ​ധ​രാ​ത്രി എ​തി​രേ​റ്റ​ത്.​വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​പു​റ​പ്പെ​ടും എ​ന്നും പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച യാ​ഥാ സ​മ​യം വി​മാ​ന​ത്തി​ൽ ക​യ​റ്റി​യ യാ​ത്ര​ക്കാ​രെ അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് തി​രി​ച്ചി​റ​ക്കി.​സാ​​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ എ​പ്പോ​ൾ വി​മാ​നം പു​റ​പ്പെ​ടു​മെ​ന്ന്​ അ​ധി​കൃ​ത​ർ​ക്ക്​ പ​റ​യാ​ൻ ക​ഴി​യാ​ത്ത​താ​ണ്​ യാ​ത്ര​ക്കാ​രെ ഏ​റെ കു​ഴ​ക്കി​യ​ത്. സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ,വ​യോ​ധി​ക​ർ ഉ​ൾ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ​ക്ക് ആ​ഹാ​ര​മോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ വി​മാ​ന​ക്ക​മ്പ​നി ഒ​രു​ക്കി​യി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. എ​ന്നാ​ൽ പെ​ട്ട​ന്ന്​ ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ വി​മാ​നം പു​റ​പ്പെ​ടാ​നാ​കു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ്​ യാ​ത്ര​ക്കാ​രെ ഹോ​ട്ട​ൽ മു​റി​ക​ളി​ലേ​ക്ക്​ മാ​റ്റാ​തി​രു​ന്ന​തെ​ന്ന്​ പേ​ര്​ വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു.

അ​തേ സ​മ​യം സ​ർ​വി​സ്​ റ​ദ്ദ്​ ചെ​യ്​​ത​തി​നെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​ൻ മാ​നേ​ജ​ർ മാ​ർ ആ​രും ത​യാ​റാ​യി​ല്ല. മം​ഗ​ളു​രു​വി​ൽ​നി​ന്ന് രാ​ത്രി 7.20ന് ​പു​റ​പ്പെ​ട്ട് സൗ​ദി​യി​ൽ രാ​ത്രി 9ന് ​എ​ത്തി​ച്ചേ​രേ​ണ്ട വി​മാ​നം പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് ദ​മ്മാ​മി​ൽ എ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ര​മ​ണി​ക്കൂ​ർ ക​ഴി​യുേ​മ്പാ​ഴേ​ക്കും യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ​ക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​പ്പെ​ട്ടു. തു​ട​ർ​ന്ന് വി​മാ​നം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യി​രു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamFlightMangalore
News Summary - Dammam-Mangalore flight cancelled
Next Story