ജോലിക്ക് കൂലി ചോദിച്ച ദലിത് യുവാവിന് മർദനം; രണ്ടു പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കോലാർ ബംഗാർപേട്ടിൽ വീട് നിർമാണ ജോലികൾ ചെയ്തതിനുള്ള കൂലി നൽകാത്തത് ചോദ്യംചെയ്ത തൊഴിലാളിയെ കെട്ടിയിട്ട് മർദിച്ചതായി പരാതി. ദൊഡ്ഡവലഗരമാഡി ഗ്രാമം സ്വദേശിയും ദലിതനുമായ കെ.വി. അമരേശാണ് (38) അക്രമത്തിനിരയായത്.
സംഭവത്തിൽ ജെ. ജഗദീഷ് സിങ്, എൻ. രവീന്ദ്രൻ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ചുമരുകൾ കെട്ടുന്ന ജോലിക്കാരനായ അമരേശ് തുടർച്ചയായി ജോലി ചെയ്തതിന്റെ കൂലി ഉടമ നൽകാനുണ്ടായിരുന്നു. ആവശ്യപ്പെട്ടപ്പോൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. ബലംപ്രയോഗിച്ച് നിർമാണം നടക്കുന്ന വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അമരേശ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

