Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സവർണരുടെ ദലിത് പീഡനം; 101 പ്രതികൾ കുറ്റക്കാരെന്ന് കോടതി
text_fieldsbookmark_border
ബംഗളൂരു: കൊപ്പാൽ ജില്ലയിൽ ഗംഗാവതി താലൂക്കിലെ മരക്കുംബി ഗ്രാമത്തിൽ സവർണവിഭാഗം ദലിതർക്കെതിരെ നടത്തിയ അക്രമത്തിൽ 101 പ്രതികൾ കുറ്റക്കാരാണെന്ന് കൊപ്പാൽ ജില്ല സെഷൻസ് കോടതി കണ്ടെത്തി. വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. 2014 ആഗസ്റ്റ് 28നാണ് കേസിനാസ്പദ സംഭവം നടന്നത്.
ഗംഗാവതിയിൽ സിനിമ കാണാൻ തിയറ്ററിൽ പോയപ്പോൾ തന്നെ ദലിതർ അക്രമിച്ചെന്ന് മഞ്ചുനാഥ് പറഞ്ഞപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മേൽജാതിക്കാരനായ ഇയാളുടെ സംഘം ദലിതരുടെ കടകൾ, ബാർബർ ഷാപ്പുകൾ, വീടുകൾ എന്നിവ തീവെച്ചു നശിപ്പിക്കുകയായിരുന്നു. ആളപായം ഉണ്ടായിരുന്നില്ല.
Next Story

