Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമുതിർന്ന എഴുത്തുകാരൻ...

മുതിർന്ന എഴുത്തുകാരൻ കൊടിഗനഹള്ളി രാമയ്യക്ക് മർദനമേറ്റു

text_fields
bookmark_border
Kodiganahalli Ramaiah
cancel
camera_alt

കൊടിഗനഹള്ളി രാമയ്യ

ബംഗളൂരു: മുതിർന്ന എഴുത്തുകാരനായ കൊടിഗനഹള്ളി രാമയ്യയെയും മകനേയും ഒരു സംഘം ആളുകൾ ഗുരുതരമായി മർദിച്ചു.

കോലാർ താലൂക്കിലെ പാപരജനഹള്ളിക്കടുത്തുള്ള മുനേശ്വർ ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. രാവിലെയും വൈകുന്നേരവുമായി ക്ഷേത്രത്തിന്‍റെ ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദം തന്റെ വായനക്ക് തടസമാകുന്നുണ്ടെന്നും ശബ്ദം കുറക്കണമെന്നും രാമയ്യ ആവശ്യപ്പെട്ടതാണ് മർദനത്തിന് കാരണം.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോലാർ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുറ്റാരോപിതരിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaDalit activistKodiganahalli Ramaiah
News Summary - Dalit activist Kotiganahalli Ramaiah assaulted for requesting to lower music volume at temple in Kolar
Next Story