‘ദക്ഷിണ കന്നട ജില്ലക്ക് മംഗളൂരു പേരിടണം’
text_fieldsഇവാൻ ഡിസൂസ എം.എൽ.സി വാർത്തസമ്മേളനത്തിൽ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയുടെ പേര് മംഗളൂരു എന്നാക്കി മാറ്റണമെന്ന് കോൺഗ്രസ് നേതാവ് ഇവാൻ ഡിസൂസ എം.എൽ.സി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കർണാട മന്ത്രിസഭ യോഗങ്ങൾ മംഗളൂരുവിൽ ചേരാനും സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗളൂരുവിന് പുറത്ത് ചാമരാജനഗർ, നന്ദി ഹിൽസ്, കലബുറുഗി എന്നിവിടങ്ങളിൽ മന്ത്രിസഭാ യോഗങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്.അടുത്ത യോഗം വിജയപുരയിലാണ് നിശ്ചയിച്ചത്. ദക്ഷിണ കന്നട, ഉഡുപ്പി ഉൾപ്പെടെയുള്ള തീരദേശ മേഖലയിൽ മന്ത്രിസഭാ യോഗം ചേരുന്നത് ഈ ജില്ലകളുടെ സവിശേഷമായ വിഷയങ്ങളിലേക്ക് മന്ത്രിമാരുടെ ശ്രദ്ധ ആകർഷിക്കാൻ സഹായിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
വേദവ്യാസ് കാമത്ത് എം.എൽ.എ
വാർത്തസമ്മേളനത്തിൽ ഭാസ്കർ, നാഗേന്ദ്ര കുമാർ, കേശവ മരോളി, സതീഷ് പെംഗൽ, പ്രേം ബല്ലാൽബാഗ്, ജെയിംസ്, വസന്ത് ഷെട്ടി, മീന ടെല്ലിസ് എന്നിവർ പങ്കെടുത്തു. ദക്ഷിണ കന്നട ജില്ലയെ ‘മംഗളൂരു’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശം ബി.ജെ.പി നേതാവ് വേദവ്യാസ് കാമത്ത് എം.എൽ.എ സ്വാഗതം ചെയ്തു.
എല്ലാ മതങ്ങളിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംഘടനകളിൽനിന്നുമുള്ള നേതാക്കൾ ഉൾപ്പെടുന്ന ഒരു ഐക്യ വേദിയായ ‘മംഗളൂരു ജില്ല തുളു അവകാശ സമിതി’ക്കൊപ്പം താൻ ഉറച്ചുനിൽക്കുന്നുവെന്ന് കൂട്ടിച്ചേർത്തു. ചരിത്രപരമായി പോർചുഗീസ്, ബ്രിട്ടീഷ് ഭരണകാലത്ത് തുളുനാട് പ്രദേശം ദക്ഷിണ കാനറ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടുവെന്ന് കാമത്ത് പറഞ്ഞു.
പിന്നീട്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സംസ്ഥാനങ്ങളുടെ പുനഃസംഘടനക്കും ശേഷം, അത് ദക്ഷിണ കന്നട എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. എന്നാൽ ‘ദക്ഷിണ കന്നട’ എന്ന പേരിന് ആ ദേശവുമായോ അതിന്റെ സാംസ്കാരിക വേരുകളുമായോ യഥാർഥ ബന്ധമില്ലെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നതായി കാമത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

