സൈബർ സുരക്ഷ സെമിനാർ
text_fieldsബംഗളൂരു: സൈബർ സെക്യൂരിറ്റി കമ്പനിയായ ടെക് ബൈ ഹാർട്ടിന്റെയും മൗണ്ട് കാർമൽ കോളജിന്റെയും ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ, എത്തിക്കൽ ഹാക്കിങ് എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ സൈബർ സുരക്ഷാ നൈപുണ്യവും അവബോധവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സ്മാർട്ട് കാമ്പയിനിന്റെ ഭാഗമായി നടന്ന സെമിനാറിൽ ബംഗളൂരു സെൻട്രൽ ഡിവിഷൻ സൈബർ ക്രൈം, ഇക്കണോമിക് ഒഫൻസെസ് ആൻഡ് നാർക്കോട്ടിക്സ് വിഭാഗം മേധാവി എ.സി.പി ജെ. ഹേമന്ത് ശരൺ മുഖ്യാതിഥിയായി പങ്കെടുത്തു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പ് മേധാവി കെ. രഞ്ജു, ടെക് ബൈ ഹാർട്ട് ഡയറക്ടർ ശ്രീനാഥ് ഗോപിനാഥ്, അഡ്മിഷൻ രജിസ്ട്രാർ ഡോ. എസ്. റജിന മുതലായവർ സംസാരിച്ചു. വി. റസൽ സെമിനാർ നയിച്ചു.

