സി.വി. രാമൻ നഗർ കരയോഗം കുടുംബസംഗമം
text_fieldsകർണാടക നായർ സർവിസ് സൊസൈറ്റി (കെ.എൻ.എസ്.എസ്) തിപ്പസാന്ദ്ര സി.വി. രാമൻ നഗർ കരയോഗം വാർഷിക കുടുംബസംഗമം ഉദ്ഘാടനച്ചടങ്ങ്
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി (കെ.എൻ.എസ്.എസ്) തിപ്പസാന്ദ്ര സി.വി. രാമൻ നഗർ കരയോഗം വാർഷിക കുടുംബസംഗമം കാഗദാസപുരയിലുള്ള വിജയ് കിരൺ കൺവെൻഷൻ സെന്ററിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് കെ. രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധരൻ നായർ, വൈസ് ചെയർമാൻ വി.ആർ. ചന്ദ്രൻ, മഹിള വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ, എ.ജി.ടി കൺവീനർ ഗോപകുമാർ, കരയോഗം സെക്രട്ടറി കെ. ആർ. സന്തോഷ് കുമാർ, കരയോഗം ട്രഷറർ ജയരാജ് വി.ആർ, മഹിള വിഭാഗം പ്രസിഡന്റ് ബേബി ചന്ദ്രൻ, സെക്രട്ടറി മല്ലിക രാജൻ എന്നിവർ പങ്കെടുത്തു. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സുവനീർ പ്രകാശനം എന്നിവക്കു പുറമെ കേരള ചൈത്രം കലാവേദി അവതരിപ്പിച്ച മെഗാ ഷോയും അരങ്ങേറി.

