Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​സ്റ്റ​ഡി മ​ര​ണം:...

ക​സ്റ്റ​ഡി മ​ര​ണം: മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷൻ

text_fields
bookmark_border
ക​സ്റ്റ​ഡി മ​ര​ണം: മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷൻ
cancel

ബം​ഗ​ളൂ​രു: ലോ​ക്ക​പ്പി​ൽ പ്ര​തി മ​ര​ണ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എ​സ്.​ഐ അ​ട​ക്കം മൂ​ന്നു പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഡി​വൈ.​എ​സ്.​പി ന​ന്ദ​കു​മാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കോ​ലാ​ർ ജി​ല്ല​യി​ലെ മു​ൽ​ബാ​ഗ​ൽ നം​ഗ​ലി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ പ്ര​ദീ​പ് സി​ങ്, കോ​ൺ​സ്റ്റ​ബ്ൾ​മാ​രാ​യ മ​ഞ്ജു​നാ​ഥ്, മ​ഹ​ന്ദേ​ഷ് പൂ​ജാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ആ​ന്ധ്ര​പ്ര​ദേ​ശ് മ​ന​ദ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മു​നി​രാ​ജു, ബാ​ലാ​ജി എ​ന്നി​വ​രെ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​പ്റ്റം​ബ​ർ 17ന് ​പ്ര​തി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മു​നി​രാ​ജു മ​രി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം 15 ദി​വ​സ​ത്തോ​ളം മു​നി​രാ​ജു​വി​നെ ചോ​ദ്യം ചെ​യ്യാ​ൻ ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പാ​ർ​പ്പി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​തെ​യാ​ണ് പൊ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ഡി​വൈ.​എ​സ്.​പി ശി​പാ​ർ​ശ ചെ​യ്ത​ത്. മൂ​ന്നു പൊ​ലീ​സു​കാ​രെ​യും കോ​ലാ​ർ എ​സ്.​പി നാ​രാ​യ​ണ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedcustodial deathBangalore Newspolice
News Summary - Custodial death: Three policemen suspended
Next Story