പുതിയകാല കവിതകൾ ചുരുക്കെഴുത്തിന്റെ സൗന്ദര്യശാസ്ത്രം - ഡോ. സോമൻ കടലൂർ
text_fieldsബംഗളൂരു: മലയാള കവിത കാലാനുസൃതമായി ഭാഷയുടെ മാറ്റങ്ങളെയും സാമൂഹിക സാംസ്കാരിക പ്രവണതകളെയും രാഷ്ട്രീയ ആത്മീയ അനുഭവങ്ങളെയും ഉൾക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ അഭിപ്രായപ്പെട്ടു. സർഗധാര സാംസ്കാരിക സമിതിയുടെ കാവ്യയാനം പരിപാടിയിൽ പുതുകവിതയുടെ ഭാവുകത്വം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിൽ കവിതക്ക് പുതിയ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്. പഴയ കവിതകളിലെ കാവ്യോചിത ഭാഷക്കു പകരം സംസാരഭാഷയും ലളിതഭാഷയും വ്യാപകമായി. പഴയ വ്യാഖ്യാനങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നിലവിൽവന്നു. കാച്ചിക്കുറുക്കിയ വാക്കുകളിൽ വലിയ ആശയലോകത്തെ അടയാളപ്പെടുത്തുന്നു. ചുരുക്കെഴുത്തിന്റെ സൗന്ദര്യശാസ്ത്രമായി മാറി പുതിയ കാലകവിതകൾ എന്നും അദ്ദേഹം പറഞ്ഞു.
കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇന്ദിര ബാലൻ അധ്യക്ഷതവഹിച്ചു. സർഗസംവാദത്തിൽ കവികളായ രമ പ്രസന്ന പിഷാരടി, സീന, അർച്ചന സുനിൽ, വിന്നി, ജയശ്രീ പ്രകാശ്, ബിന്ദു പി. മേനോൻ, ശ്രീലത ഉണ്ണി, രതിസുരേഷ് എന്നിവർ പങ്കെടുത്തു. വിഷ്ണുമംഗലം കുമാർ, കൃഷ്ണപ്രസാദ്, ശ്രീജേഷ്, കൃഷ്ണകുമാർ, വി.കെ. വിജയൻ, മനോജ്, നന്ദകുമാർ വാരിയർ, ആർ. ബാലൻ, സെക്രട്ടറി അനിത ചന്ദ്രോത്ത്, എഴുത്തുകാരൻ സുധാകരൻ രാമന്തളി, ജോയന്റ് സെക്രട്ടറി പി.എൽ. പ്രസാദ് എന്നിവർ സംസാരിച്ചു. മലയാളം മിഷൻ വിദ്യാർഥിനികളായ ഒ. അക്ഷര, ഐക്യ, ശ്രദ്ധ ദീപക്, നക്ഷത്രഹാര, നന്ദന കവിത ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

