മൈസൂരുവിൽ വീണ്ടും മുതല; നാട്ടുകാർ ഭീതിയിൽ
text_fieldsമൈസൂരുവിൽ യെലെ തോട്ടയിലെ അഴുക്കുചാലിൽ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ
ബംഗളൂരു: മൈസൂരുവിൽ യെലെ തോട്ടയിലെ അഴുക്കുചാലിൽ ഭീമൻ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒക്ടോബർ 15നായിരുന്നു മുതലയെ ആദ്യം കണ്ടത്. ശനിയാഴ്ച രാവിലെ മുതലയെ വീണ്ടും കണ്ടതോടെ നാട്ടുകാർ ഭീതിയിലായി. കഴിഞ്ഞതവണ വെള്ളത്തിൽ കിടക്കുന്ന നിലയിലായിരുന്നു മുതലയെങ്കിൽ ഇത്തവണ കരയിൽ വെയിൽ കൊള്ളുന്ന രീതിയിലായിരുന്നു. വിവരമറിഞ്ഞ് അഴുക്കുചാലിന് സമീപം നാട്ടുകാർ തടിച്ചുകൂടി. മുതലയെ ഉടൻ വനംവകുപ്പ് പിടികൂടി മൈസൂരു മൃഗശാലയിലേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

