വെള്ളാപള്ളിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം
text_fieldsബംഗളൂരു: മലപ്പുറം ജില്ലയെപറ്റി കളവ് പ്രചരിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തി ഒരു ജില്ലയെ തന്നെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ കളവ് പറയുന്ന എസ്.എൻ.ഡി.പി സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യാഥാർഥ്യം മനസ്സിലാക്കണമെന്നും ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി തമ്മിലടിപ്പിക്കുന്ന സ്വഭാവം മാറ്റണമെന്നും ഒരു സമുദായത്തെ ലാക്കാക്കി നടത്തുന്ന നുണപ്രചാരണം നിർത്തി മാന്യമായി മാപ്പ് ചോദിക്കണമെന്നും സുന്നി കോഡിനേഷൻ കമ്മിറ്റി, കർണാടക മുസ്ലിം ജമാ അത്ത്, ബാംഗ്ലൂർ സുന്നീ മാനേജ്മെന്റ് അസോസിയേഷൻ എന്നിവ സംയുക്തമായി ആവശ്യപ്പെട്ടു. കോഓഡിനേഷൻ ചെയർമാൻ അനസ് സിദ്ദിഖി, കർണ്ണാടക മുസ്ലിം ജമാത്ത് സെക്രട്ടറി ബഷീർ സഅദി. സുന്നി മാനേജ്മെന്റ് സെക്രട്ടറി അബ്ദുറഹിമാൻ ഹാജി, നേതാക്കളായ താജുദ്ധിൻ ഫാളിലി, ജാഫർ നൂറാനി , ഹക്കീം, ഹബീബ് നൂറാനി, സ്വാലിഹ്, സത്താർ മൗലവി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

