ക്രസന്റ് സ്കൂൾ നഴ്സറി പ്രവേശനോത്സവം
text_fieldsമൈസൂരു റോഡ് എം.എം.എ ക്രസന്റ് സ്കൂൾ നഴ്സറി വിദ്യാർഥികളുടെ പ്രവേശനോത്സവം
എം.എം.എ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: രക്ഷിതാക്കൾ കാണുന്ന സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള കളിപ്പാവകളാക്കി കുട്ടികളെ കാണരുതെന്നും സ്വപ്നം കാണാനും അതിന് ചിറക് മുളക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയുമാണ് ചെയ്യേണ്ടതെന്നും മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. മൈസൂരു റോഡ് എം.എം.എ ക്രസന്റ് സ്കൂൾ നഴ്സറി വിദ്യാർഥികളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് വിദ്യാഭ്യാസം ഭാരമായി തോന്നരുത്. പ്രായത്തിനനുസരിച്ച് ലളിതമായ മാർഗത്തിലൂടെ വേണം അവർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കാനെന്നും അദ്ദേഹം പറഞ്ഞു.
ക്രസന്റ് സ്കൂൾ ചെയർമാൻ അഡ്വ. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, കെ.സി. അബ്ദുൽ കാദർ, ശംസുദ്ദീൻ കൂടാളി, പി.എം. മുഹമ്മദ് മൗലവി, ടി.ടി.കെ. ഈസ, ആയാസ്, ടി.സി. ശബീർ, സിറാജ് ഹുദവി, രേഖ ടി. ഭാസ്കർ, ശ്വേത, ശിവകുമാർ, രാജവേലു തുടങ്ങിയവർ സംസാരിച്ചു.
പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും റബേക്ക നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

