കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsബംഗളൂരു: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ കോടിയേരിയുടെ വിയോഗത്തിൽ ബംഗളൂരുവിലെ ഇടതുപക്ഷ പ്രവർത്തകർ അനുശോചിച്ചു. വിദ്യാരണ്യപുര വികാസ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ സാംസ്കാരിക പ്രവർത്തകൻ ശശിധരൻ അധ്യക്ഷത വഹിച്ചു.
ശാന്തകുമാർ എലപ്പുള്ളി കോടിയേരിയുടെ പോരാട്ടവഴികൾ ഓർമിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നേതൃവ്യക്തിത്വത്തെയാണ് രാഷ്ട്രീയകേരളത്തിന് നഷ്ടമായതെന്ന് പങ്കെടുത്തവർ അനുസ്മരിച്ചു. എൻ.ഐ. രാജപ്പൻ, ടി.പി. കുഞ്ഞപ്പൻ, കെ. രാമൻകുട്ടി, വി.എം.പി. നമ്പീശൻ, സുദേവൻ പുത്തൻചിറ എന്നിവർ ഓർമകൾ പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

