കർണാടകയിൽ കോവിഡ് രോഗികൾ കൂടുന്നു
text_fieldsബംഗളൂരു: കർണാടകയിൽ കോവിഡ് രോഗികൾ കൂടുന്നു. ശനിയാഴ്ച രാത്രിവരെയുള്ള കണക്കനുസരിച്ച് 1,257 സജീവ രോഗികളാണുള്ളത്. ശനിയാഴ്ച 257 പേർക്ക് രോഗം സ്ഥിരീകരിച്ചു. മാർച്ച് ഒന്നിന് 328 രോഗികളാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോൾ വീണ്ടും കൂടുമെന്ന ആശങ്കയുണ്ട്. വ്യാപനസാഹചര്യം കണക്കിലെടുത്ത് ലക്ഷണങ്ങളുമായി എത്തുന്നവർക്ക് പരിശോധന സൗകര്യം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലടക്കം സജ്ജമാക്കി.
കോവിഡ് പ്രതിരോധ ബോധവത്കരണവും ശക്തമാക്കി. കോവിഡ് സ്ഥിരീകരിക്കുന്നവരിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുന്നവരുടെ എണ്ണം കുറവാണ്. ഇത് ആശ്വാസം പകരുന്നുണ്ട്. ആശുപത്രികൾ സജ്ജമാണെങ്കിലും മുമ്പുണ്ടായിരുന്നതുപോലുള്ള ഗുരുതര സാഹചര്യമുണ്ടാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രോഗലക്ഷണങ്ങൾ കാര്യമായി ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

