കർണാടകയിൽ 36 കോവിഡ് കേസുകൾകൂടി; സജീവ കോവിഡ് രോഗികളുടെ എണ്ണം നൂറിലെത്തി
text_fieldsകോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന കുടുംബം
ബംഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച 36 പുതിയ രോഗികൾകൂടി ചേർന്നതോടെ സജീവ കോവിഡ് -19 കേസുകൾ 100 ആയതായി ആരോഗ്യവകുപ്പ് ചൊവ്വാഴ്ച വാർത്ത ബുള്ളറ്റിനിൽ അറിയിച്ചു. 16 പേർ രോഗമുക്തി നേടി. ഇതുവരെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 171ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70ഉം ആണ്.
ഒരാൾ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 381 പേരെ പരിശോധനക്ക് വിധേയമാക്കി. ഇതിൽ 361 ആർ.ടി.പി.സി.ആർ ടെസ്റ്റും 20 റാപിഡ് ടെസ്റ്റുമാണ് നടത്തിയത്. 100 ആക്ടിവ് കേസുകളിൽ 96 പേരും ഹോം ഐസൊലേഷനിൽ കഴിയുകയാണ്. നാലുപേർ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളിൽ നേരിയ അണുബാധകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ തുടർച്ചയായ മുൻകരുതലുകൾ ആവശ്യമാണെന്നും കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. 85 വയസ്സുള്ളയാൾ കർണാടകയിൽ ഈയിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

