നടി രന്യ റാവുവിന് ജാമ്യം അനുവദിച്ച് കോടതി
text_fieldsരന്യ റാവു
ബംഗളൂരു: പ്രമാദമായ സ്വർണക്കടത്തു കേസിൽ കന്നട നടി രന്യ റാവുവിന് ജാമ്യം അനുവദിച്ച് കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് രന്യ റാവുവിനും കൂട്ടുപ്രതി തരുൺ രാജുവിനും ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും രണ്ട് ആൾജാമ്യവും എന്ന വ്യവസ്ഥയിലാണ് ജാമ്യം.
മാർച്ച് മൂന്നിനാണ് രന്യയെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എല്ലാ ഹിയറിങ്ങിനും മുടക്കമില്ലാതെ നേരിട്ട് ഹാജരാകണമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്നും കോടതി ജാമ്യ ഉത്തരവിൽ നിർദേശിച്ചു.
മാർച്ച് മൂന്നിന് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് നടി രന്യ റാവുവിന്റെ പക്കൽനിന്ന് 12.56 കോടിയുടെ സ്വർണമാണ് ഡി.ആർ.ഐ വിഭാഗം പിടിച്ചത്. തുടർന്ന് ഇവരുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 2.06 കോടിയുടെ ആഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

