കൊറിയർ തട്ടിപ്പ്; 24.5 ലക്ഷം രൂപ നഷ്ടപ്പെട്ടു
text_fieldsബംഗളൂരു: കൊറിയർ തട്ടിപ്പിലൂടെ ആർ.ബി.ഐ ഉദ്യോഗസ്ഥയായ 58 കാരിക്ക് 24.5 ലക്ഷം രൂപ നഷ്ടപ്പെട്ടു.മുംബൈ ക്രൈം ബ്രാഞ്ചിൽ നിന്നും അന്വേഷണത്തിനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിളിച്ചത്. തന്റെ പേരിൽ കൊറിയർ ഉണ്ടെന്നും അതിൽ അഞ്ച് പാസ്പോർട്ട്, മൂന്ന് ക്രെഡിറ്റ് കാർഡ്, ഒരു ലാപ്ടോപ് എന്നിവയുടെ കൂടെ 200ഗ്രാം എം.ഡി.എം.എയും ഉണ്ടെന്നും പരാതിക്കാരിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതിന്റെ സൂചനയാണിതെന്നും തട്ടിപ്പുകാർ പറഞ്ഞെന്നും ഇതിനിടയിൽ പരാതിക്കാരിയുടെ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി 24.5 ലക്ഷം രൂപ തട്ടിയെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. സമാന സ്വഭാവത്തിലുള്ള നിരവധി പരാതികളാണ് ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

