Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദേ​ശീ​യ​ത​ല...

ദേ​ശീ​യ​ത​ല മാ​ർ​ഗം​ക​ളി മ​ത്സ​രം: ബാ​ബു​സ പാ​ള​യ സെ​ന്റ് ജോ​സ​ഫ്സ് ച​ർ​ച്ച് ജേ​താ​ക്ക​ൾ

text_fields
bookmark_border
ദേ​ശീ​യ​ത​ല മാ​ർ​ഗം​ക​ളി മ​ത്സ​രം: ബാ​ബു​സ പാ​ള​യ സെ​ന്റ് ജോ​സ​ഫ്സ് ച​ർ​ച്ച് ജേ​താ​ക്ക​ൾ
cancel
camera_alt

ബം​ഗ​ളൂ​രു രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ സ്വ​ർ​ഗ​റാ​ണി ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്റെ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​ത​ല മാ​ർ​ഗം​ക​ളി മ​ത്സ​ര​ത്തി​ൽ

ജേ​താ​ക്ക​ളാ​യ ബാ​ബു​സാ​ഹി​ബ് പാ​ള​യ സെ​ന്റ് ജോ​സ​ഫ്സ് ച​ർ​ച്ച് ടീം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ സ്വ​ർ​ഗ​റാ​ണി ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്റെ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച മോ​ൺ. ജേ​ക്ക​ബ് വെ​ള്ളി​യാ​ൻ സ്മാ​ര​ക ദേ​ശീ​യ​ത​ല മാ​ർ​ഗം​ക​ളി മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു ബാ​ബു​സാ​ഹി​ബ് പാ​ള​യ സെ​ന്റ് ജോ​സ​ഫ്സ് ച​ർ​ച്ച് വി​ജ​യി​ക​ളാ​യി.

സോ​ന​ൽ സാ​ബു എ​ടാ​ട്ടു​കാ​ര​ൻ, അ​ലീ​ന ആ​ൻ മാ​ത്യു, അ​ഞ്ച​ലി​ന ജോ​സ​ഫ്, ജി​ന്‍റു​മോ​ൾ ജോ​സ​ഫ്, റി​യ സേ​വ്യ​ർ, അ​രേ​ത പോ​ൾ, മി​റ മ​റി​യം മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് ഒ​ന്നാം സ​മ്മാ​നം നേ​ടി​യ​ത്. കോ​ട്ട​യം പു​ന്ന​ത്തു​റ സെ​ന്റ് തോ​മ​സ് ച​ർ​ച്ച് ര​ണ്ടും കോ​ട്ട​യം കൂ​ട​ല്ലു​ർ സെ​ന്റ് മേ​രീ​സ് ച​ർ​ച്ച് മൂ​ന്നും സ്ഥാ​നം നേ​ടി.

തൊ​ടു​പു​ഴ ചു​ങ്കം സെ​ന്റ് മേ​രീ​സ് ഫൊ​റോ​ന ച​ർ​ച്ച്, ക​ണ്ണൂ​ർ മ​ടം​ബം ലൂ​ർ​ദ് മാ​താ ച​ർ​ച്ച് എ​ന്നി​വ യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഫൊ​റോ​ന വി​കാ​രി ഫാ. ​ഷി​നോ​ജ് വെ​ള്ളാ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് റ​വ. ഡോ. ​ജോ​യി ക​റു​ക​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്‌​ത മാ​ർ​ഗം ക​ളി ആ​ശാ​ൻ പ​ത്മ​കു​മാ​ർ മേ​വ​ട, സ്വ​ർ​ഗ​റാ​ണി സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ സോ​ളി എ​സ്.​വി.​എം തു​ട​ങ്ങി​യ​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സൈ​മ​ൺ ക​ല്ലി​ടു​ക്കി​ൽ സ്വാ​ഗ​ത​വും ജൂ​ബി​ലി ക​ൺ​വീ​ന​ർ ജോ​മി തെ​ങ്ങ​നാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ​നി​ന്നു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ഗ​ല്ഭ​രാ​യ ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ എ​ല്ലാ ടീ​മു​ക​ൾ​ക്കും ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഗ​വേ​ണി​ങ് ബോ​ഡി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babusahib Palaya
News Summary - Country Level Margamkali Matsara: Babusa Palaya St. Joseph's Church Winner s
Next Story