Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക​യി​ലെ 95.58...

ക​ർ​ണാ​ട​ക​യി​ലെ 95.58 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ​ക്കും എ​ണ്ണ​ൽ ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്തു -സി.​ഇ.​ഒ

text_fields
bookmark_border
ക​ർ​ണാ​ട​ക​യി​ലെ 95.58 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ​ക്കും എ​ണ്ണ​ൽ ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്തു -സി.​ഇ.​ഒ
cancel
camera_alt

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അൻബുകുമാർ

ബംഗളൂരു: സംസ്ഥാനത്തെ 5,54,32,314 രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 5,29,82,909 പേർക്ക് എണ്ണൽ ഫോമുകൾ വിതരണം ചെയ്തതായും 2,20,77,772 വോട്ടർമാർ സമർപ്പിച്ച ഫോമുകൾ ഇതിനകം ഡിജിറ്റൈസ് ചെയ്തതായും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അൻബുകുമാർ വാര്‍ത്തസമ്മേളനത്തിൽ പറഞ്ഞു.

ചാമരാജനഗർ, ചിക്കബല്ലാപൂർ, ദാവന്‍ഗരെ, ഹാവേരി, കോലാർ, കൊപ്പൽ, മാണ്ഡ്യ, റായ്ച്ചൂർ, ഉത്തര കന്നഡ, വിജയനഗര, യാദ്ഗിർ, കൊടഗു, ഹാസൻ എന്നീ 13 ജില്ലകളിൽ എണ്ണൽ ഫോമുകളുടെ വിതരണം നൂറുശതമാനം പൂർത്തിയായി. ഏകദേശം 11 ജില്ലകൾ കൂടി 99 ശതമാനം കടന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൈസേഷന്‍ പ്രക്രിയയില്‍ ചിക്കബെല്ലാപൂർ 64 ശതമാനം പൂര്‍ത്തിയാക്കി. ഹാവേരി (62 ശതമാനം), ദാവന്‍ഗരെ (59 ശതമാനം), കൊപ്പൽ (58 ശതമാനം), ഹാസൻ (57 ശതമാനം), ചിത്രദുർഗ (56 ശതമാനം). മായക്കൊണ്ട നിയമസഭാ മണ്ഡലത്തിൽ ഡിജിറ്റൈസേഷന്‍ നിരക്ക് 83.36 ശതമാനമാണ് രേഖപ്പെടുത്തിയത്. കനഗല്‍, ചിക്കബെല്ലാപൂര എന്നിവിടങ്ങളില്‍ യഥാക്രമം 76 ശതമാനം വീതവും ഹരിഹർ 72 ശതമാനവും രേഖപ്പെടുത്തി.

ബംഗളൂരു നഗരത്തിലെ 1.03 കോടി വോട്ടർമാരിൽ ഏകദേശം 82 ലക്ഷം പേർക്ക് ഫോമുകൾ വിതരണം ചെയ്തു. ബംഗളൂരു അർബനിൽ 75.8 ശതമാനവും ബംഗളൂരു നോർത്തിൽ 83.13 ശതമാനവും ഫോമുകള്‍ വിതരണം ചെയ്തു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ബംഗളൂരുവിലെ ഡിജിറ്റൈസേഷൻ മന്ദഗതിയിലായിരുന്നുവെങ്കിലും ഇപ്പോള്‍ പുരോഗതിയുണ്ട്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ഇതുവരെ 1,31,626 ബൂത്ത് ലെവൽ ഏജന്‍റുമാരെ നിയമിച്ചിട്ടുണ്ടെന്നും എ.എസ്.ഡി.ഒ ലിസ്റ്റ് വിവരങ്ങള്‍ സ്ഥിരീകരണത്തിനായി ഏജന്‍റുമായി പങ്കിടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.

ഹാജരാകാത്തവർ, താമസം മറിയവര്‍ , ഡ്യൂപ്ലിക്കേറ്റ്, മരിച്ചവർ, മറ്റുള്ളവർ എന്നീ പട്ടികയിൽ നിലവിൽ 13,96,012 എൻട്രികൾ ഉണ്ട്. അതിൽ 1,42,004 എണ്ണം ഹാജരാകാത്തവരോ കണ്ടെത്താനാകാത്തവരോ ആയ വോട്ടർമാർ, 8,02,741 സ്ഥിരമായി താമസം മാറ്റിയ വോട്ടർമാർ, 3,71,991 മരിച്ച വോട്ടർമാർ, മറ്റെവിടെയെങ്കിലും ഇതിനകം ചേർന്നിട്ടുള്ള 70,136 വോട്ടർമാർ, 'മറ്റുള്ളവർ' എന്ന വിഭാഗത്തിൽ 4,140 പേർ എന്നിവ ഉൾപ്പെടുന്നു.

ഒരു വോട്ടർക്കും അസൗകര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ പട്ടികകൾ പരിശോധിക്കാൻ അദ്ദേഹം രാഷ്ട്രീയ പാർട്ടികളോടും ബി.എൽ.എമാരോടും അഭ്യർത്ഥിച്ചു. ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ തുമകുരു, ചിത്രദുർഗ, ശിവമൊഗ്ഗ, മാണ്ഡ്യ, ഹാസൻ, മൈസൂരു എന്നീ ജില്ലകളിലും ബിദാർ, യാദ്ഗിർ, കലബുറഗി, ബംഗളൂരു റൂറൽ, കോലാർ, ചിക്കബല്ലാപ്പൂർ എന്നിവിടങ്ങളിൽ നേരിട്ട് സന്ദർശനം നടത്തിയിട്ടുണ്ടെന്നും അൻബുകുമാർ പറഞ്ഞു.

ഡിജിറ്റൈസേഷന്റെ ഗുണനിലവാരം നിലനിർത്തുന്നതിനായി വോട്ടർമാരുടെ ഫോട്ടോഗ്രാഫുകളും ഒപ്പുകളും ശരിയായി സ്കാൻ ചെയ്യുന്നതിന് ഓരോ ജില്ലകളിലേക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരെയും നിയോഗിച്ചു. തെരഞ്ഞെടുപ്പ് വകുപ്പ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി രണ്ട് മണിക്കൂര്‍ ഇടവിട്ട് അപ്‌ഡേറ്റ് ചെയ്ത പുരോഗതി വിലയിരുത്തുന്നു. കൂടാതെ ഇമെയിൽ വഴി ദൈനംദിന റിപ്പോർട്ടുകൾ അയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ എണ്ണൽ ഫോമുകൾ ലഭിക്കാത്തവർക്ക് അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അവ ലഭിക്കുമെന്ന് അൻബുകുമാർ പറഞ്ഞു. ഫോമുകൾ ലഭിച്ചവർ അവ പൂരിപ്പിച്ച് ഒപ്പിട്ട് ബി.എൽ.ഒമാർക്ക് തിരികെ നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വോട്ടർമാരെ സഹായിക്കാനും പൂരിപ്പിച്ച എല്ലാ ഫോമുകളും ഉടനടി ഡിജിറ്റൈസ് ചെയ്ത് അപ്‌ലോഡ് ചെയ്യാനും അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaElection CommissionCEOVoter ListLatest News
News Summary - Counting forms distributed to 95.58 percent voters in Karnataka - CEO
Next Story