Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രപഞ്ചവിസ്മയങ്ങളുടെ വിരുന്നൊരുക്കി ‘കോസ്മോസ് മൈസൂരു’

text_fields
bookmark_border
പ്രപഞ്ചവിസ്മയങ്ങളുടെ വിരുന്നൊരുക്കി ‘കോസ്മോസ് മൈസൂരു’
cancel

ബം​ഗ​ളൂ​രു: പ്ര​പ​ഞ്ച​വി​സ്മ​യ​ങ്ങ​ൾ നേ​ർ​ക്കാ​ഴ്ച പോ​ലെ അ​നു​ഭ​വി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി രാ​ജ്യ​ത്തെ ആ​ദ്യ 8.കെ ​എ​ൽ.​ഇ.​ഡി ഡോം ​പ്ലാ​ന​റ്റേ​റി​യം മൈ​സൂ​രു​വി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ‘കോ​സ്മോ​സ് മൈ​സൂ​രു’ എ​ന്ന പേ​രി​ലു​ള്ള പ്ലാ​ന​റ്റേ​റി​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

അ​ത്യാ​ധു​നി​ക ദൃ​ശ്യ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ബ​ഹി​രാ​കാ​ശ​ത്തെ​ക്കു​റി​ച്ച് പു​തി​യ അ​റി​വു​ക​ൾ പ​ക​രു​ക​യാ​ണ് ല​ക്ഷ്യം. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​സ്ട്രോ​ഫി​സി​ക്സും മൈ​സൂ​രു സ​ർ​വ​ക​ലാ​ശാ​ല​യും ചേ​ർ​ന്നാ​ണ് പ്ലാ​ന​റ്റേ​റി​യം വി​ക​സി​പ്പി​ച്ച​ത്. സാ​ധാ​ര​ണ പ്ലാ​ന​റ്റേ​റി​യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്രൊ​ജ​ക്ട​റു​ക​ളി​ല്ലാ​തെ​യാ​ണ് ഇ​വി​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. പ​ക​രം, താ​ഴി​ക​ക്കു​ട​ത്തി​ന്റെ ഉ​ൾ​ഭാ​ഗം മു​ഴു​വ​ൻ എ​ൽ.​ഇ.​ഡി പാ​ന​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ​ലി​യ സ്ക്രീ​നാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​യും ഗ്ര​ഹ​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ കൂ​ടു​ത​ൽ തെ​ളി​മ​യോ​ടെ​യും യാ​ഥാ​ർ​ഥ്യ​ത്തോ​ട് അ​ടു​ത്ത അ​നു​ഭൂ​തി​യി​ലും കാ​ണാ​ൻ സാ​ധി​ക്കും.

15 മീ​റ്റ​ർ വ്യാ​സ​മു​ള്ള താ​ഴി​ക​ക്കു​ടം 15 ഡി​ഗ്രി ച​രി​വി​ലാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 6,150 എ​ൽ.​ഇ.​ഡി പാ​ന​ലു​ക​ളും 4.2 കോ​ടി എ​ൽ.​ഇ.​ഡി​ക​ളും ഇ​തി​ലു​ണ്ട്. 8കെ ​റെ​സ​ല്യൂ​ഷ​നി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത. സാ​ധാ​ര​ണ സ്ക്രീ​നു​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ സൂ​ക്ഷ്മ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ​പോ​ലും വ്യ​ക്ത​മാ​യി കാ​ണാ​ൻ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കും.

പ​ര​മ്പ​രാ​ഗ​ത പ്ലാ​ന​റ്റേ​റി​യ​ങ്ങ​ളി​ൽ പ്രൊ​ജ​ക്ട​റി​ൽ​നി​ന്നു​ള്ള പ്ര​കാ​ശം താ​ഴി​ക​ക്കു​ട​ത്തി​ന്റെ ഉ​ൾ​ഭാ​ഗ​ത്ത് പ​തി​പ്പി​ച്ചാ​ണ് ആ​കാ​ശ​ദൃ​ശ്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മൈ​സൂ​രു​വി​ലെ പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഓ​രോ എ​ൽ.​ഇ.​ഡി പാ​ന​ലും നേ​രി​ട്ട് പ്ര​കാ​ശം പു​റ​പ്പെ​ടു​വി​ക്കു​ന്നു. ഓ​രോ പാ​ന​ലി​ലെ​യും പ്ര​കാ​ശം പ്ര​ത്യേ​കം നി​യ​ന്ത്രി​ക്കാ​നാ​കു​ന്ന​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ തെ​ളി​ച്ച​വും മി​ക​ച്ച നി​റ​വ്യ​ത്യാ​സ​വും ല​ഭി​ക്കും. പ്രൊ​ജ​ക്ട​ർ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സം​ഭ​വി​ക്കാ​വു​ന്ന ദൃ​ശ്യ​ഗു​ണ​നി​ല​വാ​ര​ത്തി​ലെ കു​റ​വ് ഒ​ഴി​വാ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ദൂ​ര​ദ​ർ​ശി​നി​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ബ​ഹി​രാ​കാ​ശ വി​വ​ര​ങ്ങ​ളും ത​ത്സ​മ​യ ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. അ​തി​നാ​ൽ വി​നോ​ദ​ത്തി​നു​ള്ള ബ​ഹി​രാ​കാ​ശ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക​പ്പു​റം ശാ​സ്ത്ര​പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​പ​രി​ശീ​ല​ന​ത്തി​നും പ്ലാ​ന​റ്റേ​റി​യം പ്ര​യോ​ജ​ന​പ്പെ​ടും. 115 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പ്ലാ​ന​റ്റേ​റി​യ​ത്തി​ൽ 160 പേ​ർ​ക്ക് ഒ​രേ​സ​മ​യം പ്ര​ദ​ർ​ശ​നം കാ​ണാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​പ​ഞ്ച​ര​ഹ​സ്യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന ശാ​സ്ത്ര​പ​ഠ​ന കേ​ന്ദ്ര​മാ​യി കോ​സ്മോ​സ് മൈ​സൂ​രു മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cosmos mysore
Next Story