Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹോ​ട്ട​ൽ...

ഹോ​ട്ട​ൽ റി​സ​പ്ഷ​നി​സ്റ്റാ​യ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​: എ​സ്.​​ഐക്ക് സ​സ്‍പെ​ൻ​ഷ​ൻ

text_fields
bookmark_border
ഹോ​ട്ട​ൽ റി​സ​പ്ഷ​നി​സ്റ്റാ​യ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​: എ​സ്.​​ഐക്ക് സ​സ്‍പെ​ൻ​ഷ​ൻ
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റാ​യ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ എ​സ്.​ഐ​ക്ക് സ​സ്‍പെ​ൻ​ഷ​ൻ. കെ.​പി അ​ഗ്ര​ഹാ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ഗോ​പാ​ല​കൃ​ഷ്ണ ഗൗ​ഡ​യെ​യാ​ണ് അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ സു​ബ്ര​ഹ്മ​ണ്യ റാ​വു സ​സ്‍പെ​ൻ​ഡ് ചെ​യ്ത​ത്.

ജീ​വ​ൻ​ഭീ​മ ന​ഗ​റി​ലെ ഹോ​ട്ട​ലി​ലാ​യി​രു​ന്നു പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. മ​ദ്യ​പി​ച്ച് സ്വ​ബോ​ധ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ഹോ​ട്ട​ലി​ലെ​ത്തി​യ ഗോ​പാ​ല​കൃ​ഷ്ണ ഹോ​ട്ട​ൽ മു​റി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ഴി​വി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ റി​സ​പ്ഷ​നി​സ്റ്റാ​യ യു​വ​തി​യെ അ​സ​ഭ്യം​പ​റ​യു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. താ​ൻ എ​സ്.​ഐ ആ​ണെ​ന്നും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​ടെ പ​ണി ക​ള​യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​തേ​തു​ട​ർ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ പു​റ​ത്തെ​ത്തി​ച്ചു. പി​ന്നീ​ട് ഹോ​ട്ട​ൽ മാ​നേ​ജ​ർ ബം​ഗ​ളൂ​രു ഈ​സ്റ്റ് ഡി.​സി.​പി ഭീ​മ​ശ​ങ്ക​റി​ന് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ അ​ദ്ദേ​ഹം അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്‍പെ​ൻ​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelmisbehavesPOLICE
News Summary - Cop misbehaves with hotel receptionist, suspended
Next Story