പാചകവാതക സിലിണ്ടർ മോഷ്ടാക്കൾ അറസ്റ്റിൽ
text_fieldsബംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചകവാതക ഗ്യാസ് സിലിണ്ടറുകൾ തുടർച്ചയായി മോഷ്ടിച്ച കേസിൽ രണ്ടുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ലോകേഷ്, ഹേമന്ദ് എന്നിവരാണ് പിടിയിലായത്. ഗോവിന്ദരാജ നഗർ, രാജാജി നഗർ, കാമാക്ഷിപാളയ, മാഗഡി റോഡ് എന്നിവിടങ്ങളിൽനിന്നാണ് ഇരുവരും സിലിണ്ടറുകൾ മോഷ്ടിച്ചിരുന്നത്. ബൈക്കിലെത്തിയശേഷം വീടിന് പുറത്തുനിന്ന് കണക്ട് ചെയ്തിരുന്ന എൽ.പി.ജി സിലിണ്ടറുകൾ ഇരുവരും മോഷ്ടിക്കുകയാണ് രീതി. 20 സിലിണ്ടറുകൾ ഗോവിന്ദരാജ നഗർ പൊലീസ് പിടിച്ചെടുത്തു. മോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനാൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികളിലൊരാളായ ലോകേഷ് നേരത്തേ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോട്ടോർ സൈക്കിളുകളിലെ രജിസ്ട്രേഷൻ നമ്പറുകൾ ഉപയോഗിച്ച് ഇരുവരെയും പിടികൂടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

