Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​റു​ദു പ​ര​സ്യ​ത്തെ...

ഉ​റു​ദു പ​ര​സ്യ​ത്തെ ചൊ​ല്ലി വിവാദം

text_fields
bookmark_border
ഉ​റു​ദു പ​ര​സ്യ​ത്തെ ചൊ​ല്ലി വിവാദം
cancel
camera_alt

പ​ത്ര​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഉ​റു​ദു പ​ര​സ്യ​ങ്ങ​ള്‍

ബം​ഗ​ളൂ​രു: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കു​സു​മ സ​ഞ്ജീ​വ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​റു​ദു ദി​ന​പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഉ​റു​ദു ഭാ​ഷ​യി​ലു​ള്ള പ​ര​സ്യ​ത്തെ ചൊ​ല്ലി ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സും പ്ര​തി​പ​ക്ഷ​മാ​യ ബി.​ജെ.​പി​യും ത​മ്മി​ല്‍ വാ​ക് പോ​ര്. ഹീ​മോ​ഫീ​ലി​യ രോ​ഗി​ക​ൾ​ക്ക് പ്ര​തി​രോ​ധ ചി​കി​ത്സ​യും സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന കു​സു​മ സ​ഞ്ജീ​വി​നി പ​രി​പാ​ടി​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തു​ട​ക്കം കു​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ഉ​റു​ദു ദി​ന​പ​ത്ര​ങ്ങ​ളി​ലെ ഉ​റു​ദു ഭാ​ഷ​യി​ൽ പ​ര​സ്യം കൊ​ടു​ത്ത​തി​നെ​തി​രെ ബി.​ജെ.​പി രം​ഗ​ത്തു​വ​ന്ന​താ​ണ് വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്. ക​ന്ന​ഡ ഭാ​ഷ​യോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണി​തെ​ന്ന് ബി.​ജെ.​പി ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. പ്രീ​ണ​ന രാ​ഷ്ട്രീ​യ​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ ക​ന്ന​ഡ​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. പ്ര​തി​രോ​ധ ചി​കി​ത്സ​യും ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ളും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ക്ഷ​ണ​ക്ക​ത്ത് പൂ​ർ​ണ​മാ​യി ഉ​ർ​ദു​വി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബി.​ജെ.​പി സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ എ​ക്സി​ല്‍ കു​റി​ച്ചു. ഉ​റു​ദു വാ​യ​ന​ക്കാ​രി​ലേ​ക്ക് സ​ന്ദേ​ശം എ​ത്താ​ൻ വേ​ണ്ടി​യാ​ണ് പ​ത്ര​ത്തി​ല്‍ പ​ര​സ്യം ഉ​റു​ദു​വി​ല്‍ ന​ല്‍കി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു​വും മ​റു​പ​ടി ന​ല്‍കി.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ ക​ർ​ണാ​ട​ക​യു​ടെ ഭ​ര​ണ​ഭാ​ഷ ക​ന്ന​ഡ​യാ​ണോ അ​തോ ഉ​റു​ദു​വാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി എ​ക്സ് പോ​സ്റ്റി​ൽ ​പ​റ​ഞ്ഞു.. വീ​ട്ടി​ൽ ഉ​റു​ദു സം​സാ​രി​ക്കു​ന്നു​വെ​ന്ന​ത് കൊ​ണ്ട് സ​ര്‍ക്കാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ക്ഷ​ണ​ക്ക​ത്ത് ഉ​റു​ദു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ നി​ങ്ങ​ൾ​ക്ക് ആ​രാ​ണ് അ​ധി​കാ​രം ന​ൽ​കി​യ​തെ​ന്നും ബി.​ജെ.​പി ചോ​ദി​ക്കു​ന്നു.

ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ അ​വ​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് അ​വ​രു​ടെ ശീ​ല​മാ​യി മാ​റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​മ്പോ​ൾ അ​ത് ഉ​റു​ദു പ​ത്ര​ങ്ങ​ൾ​ക്കും ന​ൽ​കേ​ണ്ട​ത​ല്ലേ എ​ന്ന് സി​ദ്ധ​രാ​മ​യ്യ ചോ​ദി​ച്ചു. ഔ​ദ്യോ​ഗി​ക ക്ഷ​ണ​വും പ​ത്ര​പ​ര​സ്യ​വും ത​മ്മി​ൽ വേ​ർ​തി​രി​ച്ച​റി​യാ​ൻ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ലേ? അ​തോ എ​ന്ത് വി​ല കൊ​ടു​ത്തും പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ അ​വ​ർ ദൃ​ഢ​നി​ശ്ച​യം ചെ​യ്തി​രി​ക്കു​ക​യാ​ണോ എ​ന്നും സി​ദ്ധ​രാ​മ​യ്യ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു.

ഉ​റു​ദു​വി​ൽ ഔ​ദ്യോ​ഗി​ക ക്ഷ​ണ​ക്ക​ത്ത് മാ​ധ്യ​മ​ങ്ങ​ള്‍ക്ക് ന​ൽ​കി​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ളെ​യും പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മാ​ത്ര​മാ​ണ് പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഒ​രു പ്ര​ത്യേ​ക പ​ത്ര​ത്തി​ന്‍റെ വാ​യ​ന​ക്കാ​ര്‍ക്ക് വി​വ​ര​ങ്ങ​ൾ അ​റി​യാ​ന്‍ പ​ത്ര​ത്തി​ന്‍റെ ഭാ​ഷ​യി​ൽ പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ഭ​ര​ണ​രീ​തി​യാ​ണ്. ബി.​ജെ.​പി ക​ർ​ണാ​ട​ക നേ​താ​ക്ക​ൾ ഒ​രു ത​വ​ണ​യ​ല്ല, പ​ല​ത​വ​ണ ഉ​റു​ദു പ​ര​സ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ബി.​എ​സ്. യെ​ഡി​യൂ​ര​പ്പ​യും ബ​സ​വ​രാ​ജ് ബൊ​മ്മൈ​യും അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ ഉ​റു​ദു പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​ന്ന് അ​തി​നെ ആ​രും പ്രീ​ണ​നം എ​ന്ന് വി​ളി​ച്ചി​രു​ന്നി​ല്ല. അ​ന്ന് ഉ​റു​ദു​വി​ൽ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന എ​ല്ലാ ബി.​ജെ.​പി നേ​താ​ക്ക​ളും ദേ​ശ​വി​രു​ദ്ധ​രാ​യി​രു​ന്നു​വെ​ന്നാ​ണോ അ​ർ​ഥ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ക​ന്ന​ഡ​യു​ടെ​യും ക​ന്ന​ഡി​ഗ​രു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​കു​മ്പോ​ഴെ​ല്ലാം രാ​ഷ്ട്രീ​യം മാ​റ്റി​വെ​ച്ച് മു​ൻ​നി​ര​യി​ൽ നി​ന്നി​ട്ടു​ണ്ട് എ​ന്ന​തി​ന് ച​രി​ത്രം സാ​ക്ഷി​യാ​ണ്. ക​ന്ന​ഡ കാ​വ​ലു സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി പൊ​തു​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച ത​നി​ക്ക് ക​ന്ന​ഡ വെ​റു​മൊ​രു ഭാ​ഷ​യ​ല്ല അ​ത് ജീ​വി​തം ത​ന്നെ​യാ​ണ്. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:advertisementurduControversy
News Summary - Controversy over Urdu advertisement
Next Story