വിവാദ ചുമ മരുന്നിന് കർണാടകയിലും നിരോധനം
text_fieldsബംഗളൂരു: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന കോൾഡ്രിഫ് സിറപ്പിന് കർണാടകയിലും നിരോധനം.ഡൈ എത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയ കോഫി സിറപ്പിനും നിരോധനമുണ്ട്.
കർണാടക ഫാർമ റീട്ടെയിലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാനത്തെ എല്ലാ മരുന്ന് വിൽപനക്കാർക്കും വിതരണക്കാർക്കും ഇത് വിൽക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതി. ഇതിനകം വിറ്റഴിച്ചതും കൈവശമുള്ളതുമായ കോൾഡ്രിഫ് സിറപ്പിന്റെ നിലവിലെ സ്റ്റോക്ക് വിവരങ്ങൾ നൽകാനും ഡ്രഗ്സ് കൺട്രോൾ വകുപ്പിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

