Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും -ഡി.​കെ. ശി​വ​കു​മാ​ർ

text_fields
bookmark_border
കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും -ഡി.​കെ. ശി​വ​കു​മാ​ർ
cancel
camera_alt

ഡി.കെ. ശിവകുമാർ

ബം​ഗ​ളൂ​രു: കോ​ൺ​ട്രാ​ക്ട​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി സ​തീ​ഷ് ജാ​ർ​ക്കി​ഹോ​ളി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഒ​രു കൂ​ടി​ക്കാ​ഴ്ച​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ സം​ഘ​ട​ന അം​ഗ​ങ്ങ​ള്‍ക്ക് ഉ​റ​പ്പ് ന​ൽ​കി. ബം​ഗ​ളൂ​രു​വി​ലെ ഫ്രീ​ഡം പാ​ർ​ക്കി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന ക​ർ​ണാ​ട​ക സ്റ്റേ​റ്റ് കോ​ൺ​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളോട് സം​സാ​രി​ക്കു​കാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ല്‍ക്ക​ണം.

ജ​ല​വി​ഭ​വ വ​കു​പ്പി​ലും മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലും ഏ​ക​ദേ​ശം 13,000 കോ​ടി രൂ​പ​യു​ടെ ബി​ല്ലു​ക​ൾ കു​ടി​ശ്ശി​ക​യു​ണ്ട്. ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ൽ 3,000 കോ​ടി രൂ​പ​യു​ടെ കു​ടി​ശ്ശി​ക​യു​മു​ണ്ട്. മൊ​ത്തം 16,000 കോ​ടി കു​ടി​ശ്ശി​ക​യു​ണ്ട്. 'നി​ങ്ങ​ളു​ടെ വേ​ദ​ന മ​ന​സ്സി​ലാ​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​റ് മാ​സം മു​മ്പ് പ​ണ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ളി​ലെ ക​രാ​ർ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്ക​രു​തെ​ന്ന് നി​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഫ​ണ്ടു​ണ്ടോ ഇ​ല്ല​യോ എ​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​തെ അ​ന്ന​ത്തെ ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​മാ​രാ​യ യെ​ദി​യൂ​ര​പ്പ​യും ബൊ​മ്മൈ​യും ക​രാ​റു​ക​ൾ ന​ൽ​കി. ഏ​ക​ദേ​ശം 50,000 കോ​ടി രൂ​പ​യു​ടെ ബോ​ണ്ടു​ക​ൾ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ബം​ഗ​ളൂ​രു​വി​ന്‍റെ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഫ​ണ്ട് ന​ൽ​കി​യി​ട്ടി​ല്ല. അ​തി​നാ​ല്‍ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഫ​ണ്ട് എ​ങ്ങ​നെ സ​മാ​ഹ​രി​ക്കാ​മെ​ന്ന് ച​ർ​ച്ച ചെ​യ്യാ​ൻ കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:problemsContractorsresolvedD.K. Sivakumar
News Summary - Contractors' problems will be resolved - D.K. Sivakumar
Next Story